Rajesh Chinnu Baby Boy Choroon Ceremony Video Viral : മലയാളികളുടെ മുന്നിലേക്ക് യൂട്യൂബ് വീഡിയോസിലൂടെയും റീൽസിലൂടെയും എത്തി പരിചിതരായ താരങ്ങളാണ് ചിന്നുവും രാജേഷും. നിലവിൽ സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള താരങ്ങളാണ് ഇരുവരും. ചിന്നുവിന്റെ പ്രസവകാലത്തെ എല്ലാ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവെച്ചിരുന്നു.തുടർന്ന് ഇവർക്ക് ആൺകുട്ടി ജനിച്ച സന്തോഷവും ആരാധകരുമായി പങ്കുവെച്ചിരുന്നു.
കോളേജിൽ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാവുന്നത് തുടർന്ന് വീട്ടുകാരുടെ സമ്മതതമില്ലാതെ വിവാഹിതർ ആകേണ്ടി വന്നെങ്കിലും പിന്നീട് വീട്ടുകാർ അവരെ അംഗീകരിക്കുകയായിരുന്നു. ഇപ്പോൾ ഇവരുടെതായി രാജേഷ് ആൻഡ് ചിന്നു എന്ന യൂട്യൂബ് ചാനലിലൂടെ വൈറലായി കൊണ്ടിരിക്കുന്നത് ഇവർ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ആണ്.യാഷു മോന് ചോറ് കൊടുക്കാൻ പോകുന്ന ചടങ്ങിന്റെ വീഡിയോ ആണ് ഇരുവരും ചേർന്ന് പങ്കുവെച്ചത്.
രാജേഷും ചിന്നുവും അവരുടെ കുടുംബവുമൊത്താണ് ചോറൂണിന്റെ ചടങ്ങിനായി പോയത്. കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വച്ച് ചോറൂണ് നടത്താൻ ആയിരുന്നു ചിന്നുവിന്റെ ആഗ്രഹം അതിനാൽ അവിടെ വച്ച് തന്നെ യാഷു മോന്റെ ചോറൂണ് നടത്തുകയായിരുന്നു. മുത്തപ്പന്റെ ക്ഷേത്രത്തിലേക്ക് യാഷിനെ കൊണ്ടു പോകുന്നതും കാഴ്ചകൾ കാണിച്ചുകൊടുക്കുന്നതും എല്ലാം വീഡിയോയിൽ കാണാം.തുടർന്ന് ചോറു കൊടുക്കൽ ചടങ്ങിനായി മോനെ രാജേഷ് ക്ഷേത്രത്തിൽ സജ്ജീകരിച്ച സ്ഥലത്ത് ഇരുത്തുകയും ചോറൂണ് നടത്തുകയും ചെയ്യുന്നതും ഇവർ പങ്കുവെച്ച വീഡിയോയിൽ കാണാം.
സാധാരണ പുരുഷന്മാർക്ക് മാത്രമേ അവിടെ കയറി ചോറൂണ് കൊടുക്കാൻ സാധിക്കുമായിരുന്നല്ലോ എന്നാൽ അന്നേദിവസം ആളുകൾ കുറവായതിനാൽ എല്ലാവർക്കും അതിനുള്ള സാഹചര്യം ഒരുക്കി കൊടുത്തു എന്നും വീഡിയോയിൽ പറയുന്നു. തുടർന്ന് എല്ലാവരും ഒന്നിച്ച് ഹൗസ് ബോട്ടിൽ സമയം ചെലവിടുകയും വളരെ സന്തോഷത്തോടെ യാഷ് മോനെ കൊഞ്ചിക്കുന്നതും കാണാം. നിരവധി ആരാധകരാണ് ഇവർ പങ്കുവെച്ച് വീഡിയോയ്ക്ക് കമന്റുകളും ലൈക്കുകളുമായി എത്തിയത്. പറശ്ശിനി മൂത്തപ്പനെ കാണുമ്പോൾ കിട്ടുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ്, എന്നിങ്ങനെയാണ് താരങ്ങൾ പങ്കുവെച്ച വീഡിയോയ്ക്ക് ആരാധകർ നൽകിയ കമന്റുകൾ.