Rajesh Madhavan Getting Married With Deepthi Karat Viral : രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത നാ താൻ കേസുകൊട് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ വ്യക്തിയാണ് നടൻ രാജേഷ് മാധവൻ. ഈ ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തത് നടൻ കുഞ്ചാക്കോ ബോബനാണ്. വളരെയധികം പ്രേക്ഷകശ്രദ്ധ നേടുകയും ബോക്സ് ഓഫീസ് ഹിറ്റുകൾ ഒന്നായി മാറുകയും ചെയ്ത ചിത്രമാണ് ഇത്.
ഇപ്പോഴിതാ നടൻ രാജേഷ് മാധവന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണ് സംഭവിക്കാൻ പോകുന്നത്. ഇതിനെക്കുറിച്ചുള്ള വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നടൻ രാജേഷ് മാധവ് വിവാഹിതനാവുകയാണ്. ദീപ്തി കാരാട്ട് ആണ് വധു. നാ താൻ കേസു കൊടു എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർമാരിൽ ഒരാളായിരുന്നു ദീപ്തി. ഇരുവരുടെയും പ്രണയ വിവാഹമാണ്. നടൻ രാജേഷ് മാധവ് തന്നെയാണ് തന്റെ വിവാഹ കാര്യം പ്രഖ്യാപിച്ചത്.
നിരവധി ആളുകളാണ് ദീപ്തിക്കും രാജേഷിനും ആശംസകൾ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കമന്റുകൾ പോസ്റ്റ് ചെയ്യുന്നത്. ഒരു നടൻ മാത്രമല്ല നല്ലൊരു കാസ്റ്റിംഗ് ഡയറക്ടർ കൂടിയാണ് രാജേഷ്. അങ്ങനെ അത് ഉറപ്പിച്ചു എന്ന ക്യാപ്ഷനോടുകൂടിയാണ് പുതിയ വാർത്ത പങ്കു വച്ചിരിക്കുന്നത്. നാ താൻ കേസുകൊട് എന്ന ചിത്രത്തിൽ രാജേഷിന്റെ ജോഡിയായി അഭിനയിച്ച സുമലത ടീച്ചർ ആയ നടി ചിത്ര നായരും ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്. ചിത്ര തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ആശംസകൾ നേർന്നിരിക്കുന്നത്. കാസർകോട് കൊളത്തൂർ സ്വദേശിയാണ് രാജേഷ്.
ചില ടെലിവിഷൻ പരിപാടികളിൽ സജീവ സാന്നിധ്യമായ ഇദ്ദേഹം വളരെ അപ്രതീക്ഷിതമായിട്ടാണ് സിനിമയിലേക്ക് രംഗപ്രവേശനം നടത്തുന്നത്. പ്രൊഡക്ഷൻ കൺട്രോളർ എന്ന നിലയിലാണ് സിനിമാ മേഖലയിൽ രാജേഷിന്റെ തുടക്കം. തിരക്കഥാ രചനയിലും രാജേഷിന് അതീവ താല്പര്യമുണ്ട്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, മിന്നല്‍ മുരളി, മായാനദി തുടങ്ങിയ സിനിമകളിലും രാജേഷ് മാധവന്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.