Rajisha Vijayan Lover Photo Reveal Viral Malayalam : ജനപ്രിയ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം ഉറപ്പിച്ച നടിമാരില്ഒരാളാണ് രജിഷ വിജയന്. .കോഴിക്കോടുകാരിയായ രജിഷ വിജയന് ടെലിവിഷന്‍ അവതാരകയായിട്ടാണ് ആദ്യമായി പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത്. സൂര്യ ചലഞ്ച്, ഉഗ്രം ഉജ്ജ്വലം തുടങ്ങിയ ടെലിവിഷൻ പരിപാടികളുടെ അവതാരകയായിരുന്ന രജിഷ .2016 ല്‍ പുറത്തിറങ്ങിയ അനുരാഗ കരിക്കിൻ വെള്ളം എന്ന ചലച്ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായണ് മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്.
മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്ക്കാരം ആദ്യ ചിത്രത്തിലൂടെ നേടിയ രജിഷ തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ധനുഷ് നായകനായ കർണൻ ആണ് രജിഷയുടെ ആദ്യ തമിഴ് ചിത്രം. രാമറാവു ഡ്യൂട്ടി എന്ന ചിത്രത്തിലൂടെ തെലങ്കിലുമെത്തി.ശറഫുദ്ധീൻ നായകനായി എത്തിയ മധുര മനോഹര മോഹം ആണ് രജിഷയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ താരം പ്രണയത്തിലാണെന്ന ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ .
ഛായാഗ്രാഹകന്‍ ടോബിന് തോമസുമായി രജിഷ പ്രണയത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍..സ്റ്റാന്റ് അപ്, , ഖൊഖൊ, ലൗഫുലി യുവര്‍സ് വേദ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹകനാണ് ടോബിന് തോമസ്. രജിഷയ്ക്കൊപ്പമുള്ള ചിത്രങ്ങളോടൊപ്പം റോബിന് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമായത്.നമ്മള് ഒരുമിച്ചുള്ള 1461 ദിവസങ്ങള്‍.
ഒരുപാട് പ്രണയവും സന്തോഷങ്ങളും പരസ്പരമുള്ള വിഡ്ഢിത്തരങ്ങളും എല്ലാം സഹിച്ച് സൂര്യന് താഴെ ഇനിയും ഒരുപാട് യാത്രകള്‍” എന്നാണ് ടോബിന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.2021 ൽ പുറത്തിറങ്ങിയ ഖൊഖൊ എന്ന ചിത്രത്തിലാണ് ആദ്യമായി രജിഷ വിജയനും ടോബിന് തോമസും ഒരുമിച്ചു പ്രവൃത്തിച്ചത്. അഹാന കൃഷ്ണ, മമിത ബൈജു, രാഹുല്‍ റിജി നായര്‍, നിരഞ്ജന അനൂപ്, നൂറിന് ഷെരീഫ് തുടങ്ങി നിരവധി പേരാണ് പോസ്സ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്.