Rambha Son Birthday Celebration Viral : തെന്നിന്ത്യൻ സിനിമ ലോകം അടക്കി വാണ നായിക താരമാണ് രംഭ.തെലുങ്ക് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന താരം വിവിധ ഭാഷകളിലായി നൂറോളം ചിത്രങ്ങൾ ചെയ്തു. കന്നഡ, മലയാളം, തെലുങ്ക്, ഹിന്ദി, ബംഗാളി, ബോജ്പുരി എന്നിങ്ങനെ ഭാഷയുടെ അതിരുകളില്ലാത്ത അഭിനയ മികവ് കാഴ്ച വെച്ചു. വിനീത് നായകനായ സ്വർഗം എന്ന ചിത്രമാണ് രംഭയുടെ ആദ്യ മലയാള ചിത്രം.
പിന്നീട് ചാമ്പക്കുളം തച്ചൻ എന്ന ചിത്രത്തിലും താരം നായികയായി വിനീത് തന്നെ ആയിരുന്നു ഈ ചിത്രത്തിലെയും നായകൻ. തുടർന്ന് സിദ്ധാർഥ, ക്രോണിക് ബാച്ചിലർ, മയിലാട്ടം, പായും പുലി, കൊച്ചി രാജാവ്,കബഡി കബഡി എന്നീ മലയാളം ചിത്രങ്ങളിലും താരം നായികയായി തിളങ്ങി.നിരവധി സൂപ്പർ തരങ്ങൾക്കൊപ്പം നായികയായി അഭിനയിക്കാൻ രംഭക്ക് കഴിഞ്ഞു.തൊണ്ണൂറുകളിലെ സൗത്ത് ഇന്ത്യൻ സിനിമയുടെ മുഖം തന്നെ ആയിരുന്നു രംഭ.2019 ൽ വിവാഹിത ആയ താരം സിനിമയിൽ നിന്നും പൂർണമ്മായി വിട്ടു നിൽക്കുക എന്ന തീരുമാനമെടുത്തു. ഭർത്താവിനും മക്കൾക്കുമൊപ്പം ക്യാനഡയിൽ ആണ് താരമിപ്പോൾ താമസം.
രംഭയുടെ ഭർത്താവ് ഇന്ദ്രകുമാർ പത്മനാഭൻ ഒരു ബിസിനസ്മാൻ ആണ്. വിവാഹത്തിന് ശേഷം പൂർണ്ണമായി ഒരു കുടുംബിനി ആയി മാറി എങ്കിലും സിനിമയിലെ സൗഹൃദങ്ങൾ എല്ലാം താരം ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നുണ്ട്. മീന, ഖുശ്ബു, കലാ മാസ്റ്റർ എന്നിവരൊക്കെയാണ് താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ.സോഷ്യൽ മീഡിയയിൽ ഇടക്കൊക്കെ താരം ചിത്രങ്ങൾ പങ്ക് വെയ്ക്കാറുണ്ട്.ഇപോഴിതാ തന്റെ ഇളയ മകന്റെ അഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം പങ്ക് വെച്ചിരിക്കുന്നത്.
മൂന്ന് മക്കളാണ് രംഭക്ക് ഉള്ളത്. രണ്ട് പെൺകുട്ടികളും ഇളയ ആൺകുട്ടിയും.ഷിവിൻ എന്നാണ് കുഞ്ഞിന്റെ പേര്. എന്റെ കുഞ്ഞു ഷിവിൻ അഞ്ചാം വയസ്സിലേക്ക് തിരിഞ്ഞു എന്നും എനിക്ക് ലഭിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ അനുഗ്രഹമാണ് നീ,എന്റെ പ്രാർത്ഥന നിനക്കെന്നും സംതൃപ്തിയും സന്തോഷവും നൽകട്ടെ എന്നും പറഞ്ഞു കൊണ്ടാണ് താരം കുടുംബത്തിന്റെ ചിത്രം പങ്ക് വെച്ചിരിക്കുന്നത്.