അന്നും ഇന്നും ഒരുപോലെ; ഭർത്താവിനും മക്കൾക്കും ഒപ്പം ഗുരുവായൂരിൽ എത്തി രംഭ; കണ്ണനെ കണ്ട് ആനക്കോട്ട സന്ദർശിച്ച് താരം!! | Rambha With Family At Guruvayoor Temple

Rambha With Family At Guruvayoor Temple : തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ സജീവമായിരുന്ന നടിയാണ് രംഭ. വിജയലക്ഷ്മി എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. സിനിമയിൽ ആദ്യ കാലങ്ങളിൽ താരത്തിന്റെ പേര് അമൃത എന്നായിരുന്നു. പിന്നീട് അത് രംഭ എന്ന് മാറ്റി. ഇതിനോടകം തന്നെ നിരവധി തമിഴ് തെലുങ്ക് ഹിന്ദി മലയാള ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. 1992 മുതലാണ് ചലച്ചിത്ര മേഖലയിൽ താരം സജീവമാകുന്നത്.ഇന്ദ്രൻ പത്മനാഭൻ ആണ് ഭർത്താവ്. മൂന്നു മക്കളാണ് താരത്തിനുള്ളത്.

1992 മലയാള ചിത്രം ആയ സർഗ്ഗത്തിൽ അഭിനയിച്ചതോടെയാണ് മലയാളികളുടെ മനസ്സിൽ രംഭ ഒരിടം നേടുന്നത്. ഈ ചിത്രത്തിൽ നായക വേഷം അവതരിപ്പിച്ചത് വിനീത് ആയിരുന്നു. തൊണ്ണൂറുകളിൽ സിനിമ ലോകത്തേക്ക് കടന്നുവന്ന ഈ താരം കലാമൂല്യമുള്ള സിനിമകളിലും കൊമേഷ്യൻ ചിത്രങ്ങളിലും ഒരുപോലെ അഭിനയം കാഴ്ചവച്ചു.മയിലാട്ടം, ക്രോണിക് ബാച്ചിലർ,സിദ്ധാർത്ഥ, സർഗ്ഗം, ചമ്പക്കുളം തച്ചൻ, കൊച്ചി രാജാവ്, എന്നിങ്ങനെ നൂറിലധികം ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. വിവാഹശേഷം വളരെ കാലമായി സിനിമ ലോകത്ത് അത്രതന്നെ സജീവമല്ല താരം.

എന്നിരുന്നാലും തന്റെ ഔദ്യോഗിക പേജിലൂടെ വിശേഷങ്ങൾ ആരാധകരിൽ എത്തിക്കാൻ താരം ശ്രമിക്കാറുണ്ട്. താരം തന്റെ കുടുംബത്തോടൊപ്പം കാനഡയിലാണ് താമസം.ഇപ്പോഴിതാ രംഭയുടെ മറ്റൊരു വീഡിയോ ആണ് ജനശ്രദ്ധ നേടുന്നത്. പ്രിയ താരം ഗുരുവായൂർ പുന്നത്തൂർ കോട്ട സന്ദർശിക്കാനെത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് ഇവ. കഴിഞ്ഞ ദിവസം ഗുരുവായൂർ അമ്പലത്തിൽ ദർശനം നടത്തിയ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

സുഹൃത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയതാണ് താരം. ഭർത്താവ് ഇന്ദ്രകുമാറും, മക്കൾ സഷ, ലാവണ്യ, ശ്രീനിവാസ് എന്നിവരും രംഭയ്ക്കൊപ്പമുണ്ട്. താരത്തെ കണ്ട് ചുറ്റമുള്ളവർ അമ്പരപ്പോടെ നോക്കുന്നതും, ചിലർ വന്ന് സംസാരിക്കുന്നതും, താരം പുഞ്ചിരിയോടെ മറുപടി പറയുന്നതുംമെല്ലാം പങ്കുവെക്കപ്പെട്ട വീഡിയോയിൽ കാണാം.

Rambha
Comments (0)
Add Comment