Ramzan Muhammed Brother Wedding Video : മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിൽ സെക്കൻഡ് റണ്ണറപ്പായിരുന്ന റംസാന്റെ സഹോദരൻ റസ്സലാണ് വിവാഹിതനായത്,വധു ഫാത്തിമ.ഡി ഫോർ ഡാൻസിലൂടെ വളരെ ചെറുപ്പത്തിൽ തന്നെ മലയാളികളുടെ മനസ്സ് കീഴടക്കിയ ചെറുബാലകനായി നമ്മുടെ മുന്നിലെത്തിയ റംസാൻ ബിഗ് ബോസ് സീസൺ ത്രീയിലെ ശ്രദ്ധിക്കപ്പെട്ട ഒരു കൺടെസ്റ്റന്റ് കൂടിയായിരുന്നു.
ബിഗ് ബോസ് ത്രീയിൽ റംസാൻ ഉണ്ടായിരുന്ന സമയത്ത് പുറത്തുനിന്നുള്ള മുഴുവൻ സപ്പോർട്ടും കരുത്തും നൽകിയത് സഹോദരൻ റസൽ ആണ്.റംസാന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തതും റംസാൻ എതിരെ വരുന്ന വിമർശനങ്ങൾക്ക് ശക്തമായ മറുപടി പറഞ്ഞ് സഹോദരനെ കൂടെ ചേർത്ത് നിർത്തിയതും സ്വന്തം സഹോദരൻ റസൽ തന്നെ.
റംസാന് മൂന്ന് സഹോദരങ്ങളുണ്ട്. രണ്ട് മൂത്ത സഹോദരന്മാർ റസീഖ് നാസ്, റസൽ നാസ്, ഒരു ഇളയ സഹോദരി റിസാന നാസ്.എത്ര തിരക്കിനിടയിലും ഫാമിലിക്ക് വേണ്ടി സമയം കണ്ടെത്തുന്ന റംസാന് സഹോദരങ്ങളുമായുള്ള ബന്ധം ആരാധകർക്കിടയിൽ എന്നും ചർച്ചയാണ്.2021 ജൂൺ മാസം ഫാത്തിമയും ആയുള്ള റസിലിന്റെ വിവാഹം നിശ്ചയിച്ചിരുന്നു എങ്കിലും ഇപ്പോഴാണ് ഇരുവരും ഔദ്യോഗികമായി ഒരുമിച്ചത്.
ഈ വാർത്ത പങ്കുവെച്ചത് റംസാൻ ആണ്. “അഭിനന്ദനങ്ങൾ പൊന്നിക്ക! ” എന്ന ക്യാപ്ഷൻ ഇട്ട് സ്വന്തം ഇൻസ്റ്റഗ്രാമിലൂടെയാണ് റംസാൻ ദമ്പതിമാരുടെ ഫോട്ടോ ഷെയർ ചെയ്തത്.” അമ്പതിനായിരം വർഷങ്ങൾക്കു മുന്നേ അല്ലാഹു എന്നിൽ എഴുതിവെച്ച പേരാണ് നീ “എന്ന ക്യാപ്ഷൻ ഇട്ടായിരുന്നു സോഷ്യൽ മീഡിയയിൽ റസൽ സ്വന്തം സന്തോഷം പങ്കുവെച്ചത്.