Remove Stain Using An Onion : തുണികളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന കടുത്ത കറകൾ കളയുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി സാധാരണ സോപ്പ് ഉപയോഗിച്ചാലും കാര്യമായ ഫലം ലഭിക്കണമെന്നില്ല. അത്തരത്തിലുള്ള കടുത്ത കറകൾ കളയാനായി പരീക്ഷിക്കാവുന്ന ചില ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. തുണികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന വാഴക്കറ പോലുള്ള കടുത്ത കറകൾ കളയാനായി ഉപയോഗിക്കാവുന്ന ഒന്നാണ് ക്ലോറിൻ. ആദ്യം തന്നെ ഒരു
പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ ക്ലോറിനും വെള്ളവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. കറ കളയാനുള്ള തുണിയിലേക്ക് ഒരു ബ്രഷ് ഉപയോഗിച്ച് ക്ലോറിൻ ചേർത്ത വെള്ളം നല്ലതുപോലെ തേച്ച് പിടിപ്പിച്ച ശേഷം ഉരയ്ക്കുക. ഇപ്പോൾ ഒരു വിധം കറകളെല്ലാം പോയിട്ടുണ്ടാകും. ബാക്കിയുള്ള കറകൾ കളയാനായി കറയുള്ള ഭാഗത്ത് അല്പം ടൂത്ത് പേസ്റ്റ് അപ്ലൈ ചെയ്യുക. ശേഷം ബ്രഷ് ഉപയോഗിച്ച് വീണ്ടും നല്ലതുപോലെ ഉരച്ച്
കൊടുക്കുകയാണെങ്കിൽ കറയെല്ലാം പാടെ പോകുന്നതാണ്. അതുപോലെ കരിമ്പന പിടിച്ച തുണികളിലും ഇതേ രീതിയിൽ ക്ലോറിൻ വെള്ളത്തിൽ മുക്കിയ ശേഷം കഴുകിയെടുത്താൽ മതി. സ്ഥിരമായി തുടയ്ക്കാൻ ഉപയോഗിക്കുന്ന മോപ്പിന്റെ തുണിയുടെ ഭാഗം കറകൾ പിടിച്ച് വൃത്തികേടായി കിടക്കുന്നത് ഒരു പതിവായിരിക്കും. അത് ഒഴിവാക്കാനായി ഒരു ബക്കറ്റിൽ കാൽ ഭാഗത്തോളം വെള്ളമെടുത്ത് അതിലേക്ക് ഒരു വലിയ അടപ്പിന്റെ അളവിൽ വിനാഗിരി,
ഹാർപിക് എന്നിവ ഒഴിച്ചു കൊടുക്കുക. ഒരു കോൽ ഉപയോഗിച്ച് ഈ ഒരു കൂട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം മോപ്പിന്റെ തുണിയുള്ള ഭാഗം രണ്ടു മണിക്കൂർ നേരത്തേക്ക് ഈ ഒരു വെള്ളത്തിൽ ഇട്ടു വയ്ക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ മോപ്പിലെ തുണിയുടെ ഭാഗം വൃത്തിയായി കിട്ടുന്നതാണ്. സ്വിച്ച് ബോർഡിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ കളയാനായി ഉള്ളിയുടെ തണ്ടിന്റെ ഭാഗം ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ഉള്ളിയുടെ മുകൾഭാഗം കട്ട് ചെയ്തെടുത്ത് സ്വിച്ച് ബോർഡിൽ നല്ലതുപോലെ ഉരച്ചു കൊടുത്താൽ മതിയാകും. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. credit ;SN beauty vlogs
Remove Stains Using an Onion | Simple Natural Cleaning Tip
Onions aren’t just for cooking — they can also work as a natural stain remover for everyday cleaning. Their natural acids and enzymes help break down stubborn stains effectively without harsh chemicals.
How to Use Onion for Stain Removal
- Cut a fresh onion in half.
- Rub the cut side directly on the stain.
- Let it sit for 5–10 minutes.
- Rinse with clean water and wash as usual.
Best For:
- Rust stains on metal utensils.
- Stains on cutting boards.
- Light stains on fabric or countertops.
Pro Tip: For tougher stains, sprinkle a little salt on the onion before scrubbing — it boosts cleaning power naturally.