Samvritha Sunil Latest Happy News Viral News : മലയാളി പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു നടിയാണ് സംവൃതാ സുനിൽ. ദിലീപിന്റെ നായികയായി രസികൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്ന് വന്ന താരം പിന്നീട് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മലയാള സിനിമാ ലോകത്ത് നിറഞ്ഞു നിന്നു. മലയാളത്തിൽ അന്നുണ്ടായിരുന്നതിൽ ഏറ്റവും ഉയരം കൂടിയ നായികയായിരുന്നു സംവൃത.
5 അടി 10.5 ഇഞ്ചാണ് താരത്തിന്റെ ഉയരം. ക്ലാസിക്കൽ ഡാൻസർ ആയ സംവൃതയ്ക്ക് സിനിമയിലേക്ക് പല തവണ ക്ഷണം ലഭിച്ചിരുന്നു. നന്ദനത്തിലേക്കാണ് താരത്തിന് ആദ്യത്തെ ക്ഷണം ലഭിച്ചത് എന്നാൽ പഠനം മുടങ്ങും എന്ന കാരണം കൊണ്ട് ആ ക്ഷണം നിരസിക്കുകയായിരുന്നു. ലാൽ ജോസിന്റെ രസികൻ സിനിമയിലെ മികച്ച പ്രകടനത്തിന് ശേഷം താരത്തിന് നിരവധി വേഷങ്ങൾ ലഭിച്ചു.
നായികയായും സഹതാരാമയും താരം സിനിമയിൽ തിളങ്ങി നിന്നു. ശ്രീകാന്ത് നായകനായി 2006 ൽ പുറത്തിറങ്ങിയ ഉയിർ എന്ന തമിഴ് ചിത്രത്തിലും എവിടെന്തി നാകേന്തി എന്ന തെലുങ്ക് ചിത്രത്തിലും താരം അഭിനയിച്ചു. 2012 ൽ ആയിരുന്നു താരത്തിന്റെ വിവാഹം. അമേരിക്കയിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന അഖിലിനെ ആണ് താരം വിവാഹം കഴിച്ചത്. അഗസ്ത്യ, രുദ്ര എന്നിങ്ങനെ രണ്ട് കുഞ്ഞുങ്ങളും താരത്തിനുണ്ട്.
വിവാഹ ശേഷം സിനിമയിൽ നിന്ന് പൂർണ്ണമായി മാറി നിന്ന താരം വർഷങ്ങളുടെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ചിത്രം സത്യം പറഞ്ഞാൽ വിശ്വസിക്കുവോ ആയിരുന്നു. ചിത്രത്തിൽ ബിജു മേനോന്റെ നായികായായി ഒരു വീട്ടമ്മയായിട്ടാണ് താരം എത്തിയത്. ഇപ്പോഴിതാ അമേരിക്കയിലെ വീട്ടിൽ നാടൻ സുന്ദരിയായി സെറ്റ് മുണ്ട് ഉടുത്ത് വിഷു ആഘോഷിക്കുന്ന തരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ് താരം. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ നിരവധി ആരാധകരാണ് കാത്തിരിക്കുന്നതും.