Sangeetha Krish Happy Viral News : മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് സംഗീത. സംഗീതയെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.15 വർഷം മുമ്പാണ് താരത്തിന്റെ വിവാഹം കഴിയുന്നത്.തന്റെ എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.ഭർത്താവിനും മകൾക്കും ഒപ്പമുള്ള പുതിയ ചിത്രമാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
15 വർഷം മുൻപ് ഞങ്ങളുടെ വിവാഹം കഴിഞ്ഞ അണ്ണാമലൈ ക്ഷേത്രം.
15 വർഷങ്ങൾക്കിപ്പുറം ആ ക്ഷേത്രത്തിൽ വെച്ച് വീണ്ടും വിവാഹിതയായിരിക്കുകയാണ് താരം. അണ്ണാമലൈ ക്ഷേത്രത്തിൽ എത്തുന്നവർക്ക് എല്ലാം ഇത്തരത്തിൽ മാല നൽകാറുണ്ട്. ഈ മാലകൊണ്ടാണ് വീണ്ടും ഇവർ വിവാഹിതരായിരിക്കുന്നത്. നിരവധി പേരുടെ പ്രിയതാരമാണ് സംഗീത.ഒരുകാലത്ത് സോഷ്യൽ മീഡിയയിലും ടെലിവിഷനിലും സജീവമായിരുന്നു താരമെങ്കിലും വിവാഹശേഷം സമൂഹമാധ്യമങ്ങളിലോ സിനിമയിലോ അത്രതന്നെ താരത്തെ ഇപ്പോൾ കാണാറില്ല.
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത് എന്നിരുന്നാലും ചെയ്ത വേഷങ്ങൾ അത്രയും മനസ്സുകളിൽ തങ്ങി നിൽക്കുന്നവയാണ്. ഗംഗോത്രി എന്ന സിനിമയിൽ സുരേഷ് ഗോപിയുടെ നായികയായിട്ടായിരുന്നു സംഗീത സിനിമ ലോകത്തേക്ക് ചുവട് വയ്ക്കുന്നത്. പിന്നീട് സമ്മർ ഇൻ ബദ്‌ലഹേം,ദീപസ്തംഭം മഹാശ്ചര്യം, എഴുപുന്ന തരകൻ,ശ്രദ്ധ, ഭരണക്കാഴ്ചകൾ എന്നിങ്ങനെ നിരവധി സിനിമകളിലൂടെ മലയാളി മനസ്സുകൾ താരം കീഴടക്കി. നടനും ഗായകനുമായ കിഷ്നെയാണ് താരം വിവാഹം കഴിച്ചത്. തന്റെ പതിനാല് വർഷത്തെ ദാമ്പത്യത്തെ കുറിച്ച് നിരവധി ഇന്റർവ്യൂകളിൽ താരമിതിന് മുൻപ് തുറന്നു പറഞ്ഞിട്ടുമുണ്ട്. സംഗീതയും ഭർത്താവ് കിഷും തമ്മിലുള്ളത് പ്രണയ വിവാഹമാണ് പ്രണയം തുറന്നു പറഞ്ഞത് സംഗീത തന്നെയാണ്.
പ്രണയം വെളിപ്പെടുത്തി നാലു മാസങ്ങൾക്കുള്ളിൽ തന്നെ ഇവരുടെ വിവാഹനിശ്ചയവും തുടർന്ന് വിവാഹവും നടന്നു.ഇവരുടെ കുടുംബത്തിൽ നിന്നും ആദ്യമൊക്കെ വളരെയധികം എതിർപ്പുണ്ടായിരുന്നു എന്നും പിന്നീട് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു എന്നാണ് താരം വിവാഹത്തെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞിട്ടുള്ളത്. ഇപ്പോൾ താരം പങ്കുവെച്ച അതോടൊപ്പം ഉള്ള പുതിയ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത് ഇങ്ങനെ.”Tiruvannamalai Annamalaiyar temple where we tied the knot & started our life 15 years ago against all odds.. Always a divine feeling to revisit the place on our anniversary day & thank God for always making us find that one reason to stay together forever..”