Santhwanam Gopika Anil Latest Video Viral : കുറഞ്ഞ കാലയളവിൽ തന്നെ പ്രേക്ഷകപ്രീതി സമ്പാദിച്ച പരമ്പരയാണ് സാന്ത്വനം. അതിലെ നടികൾക്കും നടന്മാർക്കുമുള്ള ആരാധകരുടെ എണ്ണവും കുറവല്ല. സാന്ത്വനം എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായ ഗോപിക അനിലിന്റെ വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. അനേകം മലയാള സിനിമകളിൽ ബാലതാരമായി പ്രത്യക്ഷപ്പെട്ട നായികയാണ് ഗോപിക. മോഹൻലാലിന്റെ ബാലേട്ടൻ എന്ന സിനിമയിൽ ഗോപികയും അനിയത്തിയും വേഷമിടുകയുണ്ടായി.
എന്നിരുന്നാലും നടി കൂടുതൽ പ്രസിദ്ധ ആയത് സാന്ത്വനത്തിലൂടെയാണ്. ഇപ്പോഴിതാ നടിയുടെ വിവാഹ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരിപാടിയുടെ ആങ്കർ ആയി എത്തി ജനമനസ്സിനെ കീഴടക്കിയ ഗോവിന്ദ് പത്മസൂര്യയാണ് ഗോപിക അനിലിന്റെ വരൻ. ഇവരുടെ വിവാഹം ഇരുകൂട്ടരുടെയും ആരാധകരെയും സന്തോഷത്തിലാഴ്ത്തുന്നു.
ഇവരുടെ വിവാഹത്തെ സംബന്ധിക്കുന്ന ലക്ഷക്കണക്കിന് സ്റ്റാറ്റസ് ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോൾ ഇതാ നടിയുടെ രസകരമായ ഒരു കല്യാണ നിമിഷമാണ് മേക്കപ്പ് ആർട്ടിസ്റ്റിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. എനർജറ്റിക് ബ്രൈഡ് എന്ന ക്യാപ്ഷനോട് കൂടെ ഗോപികയെ ട്രോളിക്കൊണ്ടുള്ള വീഡിയോ ആണ് മേക്കപ്പ് ആർട്ടിസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്. ഊർജ്ജസ്വലയായ ഗോപിക അനിലിന് പകരം ഉറക്കച്ചടവോട് കൂടി നിൽക്കുന്ന ഗോപിക അനിലിനെയാണ് വീഡിയോയിൽ കാണുന്നത്.
“ഐ മേക്കപ്പ് ഒക്കെ ചെയ്ത് കണ്ണടച്ച് വെച്ച് അങ്ങനെ തന്നെ ഉറങ്ങിപ്പോയി” എന്നുപറഞ്ഞ് ഉറക്കത്തിലേക്ക് വീഴുന്ന ഗോപികയാണ് വീഡിയോയിലെ താരം. 80,000 ത്തിൽ അധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിറഞ്ഞിരിക്കുന്ന കമന്റുകളും രസകരമാണ്. ഞങ്ങൾ മലയാളികൾക്ക് ഇത് കല്യാണ മാസം, നിങ്ങളെപ്പോലെ ഞങ്ങളും ഉറക്കച്ചടവിൽ ആണ് തുടങ്ങി രസകരമായ കമന്റുകൾ കൊണ്ട് സമൃദ്ധമാണ് കമന്റ് ബോക്സ്.