Santhwanam Serial Actor Sajin Latest News : സീരിയൽ കാണാത്ത ആളുകളെ പോലും കാണാൻ പ്രേരിപ്പിച്ച പരമ്പര ആണ് സാന്ത്വനം. സാന്ത്വനത്തിലെ എല്ലാ കഥാപാത്രങ്ങളും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. അതിൽ ഏറ്റവും പ്രത്യേകമായി മലയാളികൾ ഇഷ്ടപെട്ടത് ശിവൻ എന്ന കഥാപാത്രത്തെയാണ്. മലയാളത്തിൽ മുൻപ് ഒരു സീരിയൽ നടിനും കിട്ടാത്ത അത്ര സ്റ്റാർഡം ലഭിച്ച സജിൻ സമൂഹമാധ്യമങ്ങളിലും നിരവധി ആരാധകരെ സമ്പാദിക്കാൻ സാധിച്ചു.വലിയ ജനപിന്തുണ സ്വന്തമാക്കിയ ആ സീരിയലിന്റെ വിജയവും ശിവൻ തന്നെയാണ്.
കൊച്ചുകുട്ടികളും യൂത്തന്മാരും അമ്മമാരും എല്ലാവരും ശിവേട്ടന്റെ ഫാൻസ് ആയിരുന്നു. തന്റെ ചിത്രങ്ങളും വിശേഷങ്ങളും താരം നിരന്തരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റേതായി ഇൻസ്റ്റഗ്രാമിൽ വൈറലായി കൊണ്ടിരിക്കുന്നത് പുതിയൊരു വീഡിയോ ആണ്.താരത്തിന്റെ ഹെയർ ട്രാൻസ്പ്ലാന്റേഷന്റെ ഭാഗമായി ക്യൂട്ടീസ് ഇന്റർനാഷണൽ എന്ന കോസ്മെറ്റിക്സ് ഹെയർ ക്ലിനികിൽ എത്തിയ വിഡിയോ ആണ് വൈറൽ. അവിടുത്തെ താരത്തിന്റെ അനുഭവമാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
ഡോക്ടറെ കണ്ട് ആദ്യം തനിക്ക് സജസ്റ്റ് ചെയ്തത് ഹെയർ ട്രാൻസ്പ്ലാന്റേഷൻ ആണ്. തുടർന്ന് ട്രീറ്റ്മെന്റ് ചെയ്യാനായി എത്തിയപ്പോൾ മികച്ച ട്രീറ്റ്മെന്റ് ആണ് ലഭിച്ചത് എന്നാണ് താരം പറയുന്നത്. തരത്തിന്റെ ഹെയർ തിക്ക്നസ് കൂട്ടാനും ഹെയർ ട്രാൻസ് പ്ലാന്റേഷനും ആണ് ചെയ്തിരിക്കുന്നത്.ഡോക്ടറെ കാണാനായി എത്തിയപ്പോൾ ആദ്യം ഒരു ടെൻഷൻ ആയിരുന്നു എന്നാൽ തനിക്ക് ലഭിച്ച ട്രീറ്റ്മെന്റ് ഡോക്ടർമാരുടെ ഭാഗത്തുനിന്നുള്ള കെയറിങ് എല്ലാം മികച്ചതായിരുന്നു എന്നാണ് സജിൻ പറയുന്നത്.
സജിനെ ഈ വീഡിയോയിൽ കണ്ടതോടെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. സജിൻ ചേട്ടന് നല്ല റിസൾട്ട് ഉണ്ടെന്നാണ് സജിനെ കണ്ട് ആരാധകർ പറയുന്നത്. സീരിയലിലൂടെ എത്തി സിനിമ മേഖലയിലും സജീവമാകാൻ ഒരുങ്ങുകയാണ് താരം. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചാവേർ എന്ന ചിത്രത്തിൽ സജിൻ അഭിനയിച്ചിരുന്നു.