Santhwanam Serial Family Photo Viral : ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ ആഴത്തിലുള്ള സ്നേഹബന്ധങ്ങളുടെ കഥ പറയുന്ന വ്യത്യസ്ത പരമ്പരയാണ്. തമിഴ് സീരിയലായ പാണ്ഡിയൻ സ്റ്റോറിൻ്റെ മലയാള റീമേക്കാണ് മലയാളത്തിൽ സംപ്രേക്ഷണം ചെയ്തു വരുന്ന സാന്ത്വനം. മലയാളത്തിൽ വന്നതോടെ നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്.
മൂന്നു വർഷങ്ങൾ പിന്നിട്ടിട്ടും റേറ്റിങ്ങിൽ ഒട്ടും പിറകോട്ട് പോകാതെ പ്രേക്ഷക പ്രീതി നേടി മുന്നോട്ട് പോകുകയാണ് ഇപ്പോഴും. എന്നാൽ സംവിധായകൻ ആദിത്യൻ്റ മരണത്തോടെ സീരിയൽ 5 വർഷം കഴിഞ്ഞുള്ള കാര്യങ്ങളാണ് കാണിക്കുന്നത്. സാന്ത്വനംവീട്ടിൽ ദു:ഖങ്ങൾ നിറഞ്ഞപ്പോൾ നിരാശയിലായ പ്രേക്ഷകർക്ക്, 5 വർഷം കഴിഞ്ഞപ്പോൾ സന്തോഷം നിറഞ്ഞ സാന്ത്വനം വീടാണ് കാണാൻ കഴിഞ്ഞത്.
ക്ളൈമാക്സിലേക്ക് കടക്കാൻ പോവുകയാണെന്ന് ചാനലിൽ നിന്ന് വിവരം വന്നെങ്കിലും, ക്ളൈമാക്സ് എന്താകുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ മുന്നോട്ടു പോകുന്നത്. സീരിയലിൽ ദു:ഖങ്ങൾ വന്നുകൊണ്ടിരുന്നപ്പോൾ, സീരിയൽ എപ്പോൾ അവസാനിക്കുന്നുവെന്ന് ചോദിച്ചിരുന്ന പ്രേക്ഷകർ, ഇപ്പോൾ സീരിയൽ അവസാനിക്കുന്നതിൻ്റെ വിഷമങ്ങളാണ് അറിയിക്കുന്നത്. സീരിയലിൽ പുതുവർഷാഘോഷം
ഇല്ലെങ്കിലും തങ്ങളുടെ പ്രേക്ഷകർക്ക് പുതുവത്സരാശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ് സാന്ത്വനം താരങ്ങൾ. പുതുവർഷത്തിൽ സന്തോഷകരമായ വീഡിയോയും, ചിത്രങ്ങളുമാണ് സാന്ത്വനം താരങ്ങൾ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്നത്. സജിനും, ഗോപിയും, രക്ഷയും, ഗിരീഷും, രാജീവുമൊക്കെ ചിത്രത്തിലുണ്ട്. രണ്ടു കൊച്ചു മിടുക്കികളെയും കാണാം. ഒന്ന് ദേവൂട്ടിയായി അഭിനയിക്കുന്ന ഇസ ഫാത്തിമയും, കൂടാതെ ദേവൂട്ടിയുടെ കുട്ടിക്കാലം അഭിനയിച്ച കൊച്ചു സുന്ദരിയും ചിത്രത്തിൽ കാണാം. അഞ്ജലിക്കും ശിവനും കുഞ്ഞു പിറക്കാൻ പോവുന്നതിനാൽ അവരുടെ കുഞ്ഞായി വരുന്നത് ഈ കൊച്ചു സുന്ദരി യാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.