Santhwanam Shivan At Gopika And Govind Padmasoorya Haldi Night Video : മലയാളികളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ആകാംക്ഷയോടെ കാത്തിരിക്കുന്നത് ദിവസമാണ് ജനുവരി 28. ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്ത രണ്ട് താരങ്ങൾ ജീവിതത്തിൽ ഒന്നാകുന്ന സുദിനമാണ് ജനുവരി 28. ഗോവിന്ദ് പത്മസൂര്യയെയും ഗോപിക അനിലും. ഇരുവരും വ്യത്യസ്തമായ രീതികളിൽ തങ്ങളുടെ സാന്നിധ്യം മലയാളികൾക്കിടയിൽ രേഖപ്പെടുത്തിയവർ തന്നെയാണ്. അതുകൊണ്ടുതന്നെ ഇവരെ സംബന്ധിക്കുന്ന ഓരോ കാര്യത്തിനും വളരെ മികച്ച പ്രതികരണവും ആളുകളുടെ ഭാഗത്തുനിന്ന് ലഭിക്കാറുണ്ട്. അപ്രത്യക്ഷിതമായാണ് ഇരുവരും ജീവിതത്തിൽ ഒന്നിക്കുന്നു എന്ന സന്തോഷം ആളുകൾ അറിഞ്ഞത്.
ഒരു പ്രണയവിവാഹം അല്ലെങ്കിൽ പോലും ഏതാണ്ട് അതിന്റേതായ ചിട്ടവട്ടങ്ങളൊക്കെ ഇരുവരുടെയും വിവാഹത്തിന് ഉണ്ട്. ഗോവിന്ദ് പത്മസൂര്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും തങ്ങൾ ഒന്നായതിന്റെ പിന്നിലെ വിവരങ്ങൾ ആളുകളിലേക്ക് അറിയിച്ച് രംഗത്തെത്തിയത്പിന്നാലെ ഇരുവർക്കുമിടയിലെ ഓരോ വിശേഷവും ജിപിയുടെ യൂട്യൂബ് ചാനലുകളിലൂടെ ആളുകൾക്കിടയിലേക്ക് എത്തുകയും ചെയ്തിരുന്നു.
സ്വർണ്ണം വാങ്ങാൻ പോയതിന്റെയും വിവാഹ വസ്ത്രങ്ങൾ വാങ്ങിയതിന്റെയും ഒക്കെ വിശേഷങ്ങൾ അതിൽ ഉൾപ്പെട്ടിരുന്നു ഏറ്റവും ഒടുവിലായി ജിപിയുടെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത് മെഹന്തിയുടെ വിശേഷങ്ങൾ ആണ്. എന്നാൽ ഇപ്പോൾ മറ്റു സോഷ്യൽ മീഡിയ ചാനലുകളിൽ വൈറലായി കൊണ്ടിരിക്കുന്നത് ഗോപിക അനിൽ, ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹത്തിന് മുന്നോടിയായി നടന്ന ഹൽദി ആഘോഷങ്ങളുടെ വിശേഷങ്ങൾ ആണ്.
ഉടൻ പണം ഷോയിലൂടെ ആളുകൾക്ക് സുപരിചിതനായി മാറിയ മാത്തുക്കുട്ടി ഉൾപ്പെടെ നിരവധി പേരാണ് ഹൽദിയാഘോഷങ്ങൾക്ക് പങ്കെടുക്കുവാൻ എത്തിയത്. തിരക്കിനിടയിലും വിശേഷങ്ങൾക്ക് ഗോപികയെ ചേർത്തുനിർത്തിയിരിക്കുന്ന ജിപിയുടെ ചിത്രങ്ങളാണ് ആളുകളെ ആകർഷിച്ച പ്രധാന ഘടകം. ഇതിനു മുൻപ് ഗോപികയുടെ ബ്രൈഡ് ടു ബി ഫംഗ്ഷൻ ചിത്രങ്ങൾ താരം തന്നെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്യുകയും അത് ആളുകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. നിരവധി പേരാണ് ഇരുവരുടെയും വിവാഹത്തിൻറെ മുഹൂർത്തം കാണുവാനായി കാത്തിരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെ അതും ലൈവ് എത്തും എന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.