Santhwanam Team Serve Sadya To Catering Ladies : ജിപിയുടെയും ഗോപിക അനിലിന്റെയും വിവാഹം മംഗളകരമായി പൂർത്തിയായതിനുശേഷം ഇപ്പോൾ ഇതിനെ ചുറ്റിയെപ്പറ്റിയുള്ള പല ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിൽ ഒന്നാണ് സാന്ത്വനം താരങ്ങൾ ഗോപികയുടെയും ജിപിയുടെയും കല്യാണത്തിന് എത്തിയതിന്റേത്. വിവാഹശേഷം കാറ്ററിങ്ങിലെ ചേച്ചിമാർക്ക് ആഹാരം വിളമ്പി കൊടുക്കുന്ന കണ്ണനെയും സേതുവിനെയുമാണ് ഇപ്പോൾ ഏറ്റവും പുതിയ വീഡിയോയിൽ കാണാൻ കഴിയുന്നത്.
വളരെയധികം സന്തോഷത്തോടെയാണ് താരങ്ങൾ ജോലിക്ക് എത്തിയവർക്ക് ആഹാരം വിളമ്പിക്കൊടുക്കുന്നത്. അതിൻറെ സന്തോഷവും അമ്പരപ്പും അവരിലും കാണാൻ കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ ആഹാരം പോലും കഴിക്കാതെ പലരും സേതു കണ്ണനും ആഹാരം വിളമ്പുന്നത് വീഡിയോകൾ ചിത്രീകരിച്ചു കൊണ്ടിരിക്കുകയാണ്എല്ലാത്തിനും ഒടുവിൽ അവർക്കൊപ്പം നിന്ന് സെൽഫി ചിത്രങ്ങൾ പകർത്തുവാനും താരങ്ങൾ മറന്നില്ല. പിന്നീട് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടി പറയുന്ന സമയമായിരുന്നു.
എന്തുകൊണ്ടാണ് സാന്ത്വനത്തിന്റെ ക്ലൈമാക്സിൽ സ്ത്രീകൾ ആരും ഉണ്ടാകാഞ്ഞത് എന്ന് ചോദിച്ചപ്പോൾ അപ്പുവും ജയന്തിയും ഒരേ സ്വരത്തിൽ പറഞ്ഞത് സീരിയൽ ആരംഭിച്ചപ്പോൾ സഹോദരങ്ങൾ മാത്രമായിരുന്നു എന്നും അതുകൊണ്ടാണ് ക്ലൈമാക്സും അത്തരത്തിൽ ഒന്നാകട്ടെ എന്ന് ചിന്തിച്ചത് എന്നുമാണ്. മാത്രവുമല്ല സീരിയലിന്റെ സംവിധായകനും അകാലത്തിൽ വിട്ടുപിരിഞ്ഞ പ്രിയ താരവുമായ ആദിത്യന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന് ആയിരം എപ്പിസോഡുകളും പിന്നിട്ട് സാന്ത്വനം മുന്നോട്ടു പോകണം എന്നതായിരുന്നു, എന്നാൽ അദ്ദേഹത്തിൻറെ വിയോഗവും മറ്റു കാരണങ്ങളും കൊണ്ട് പരമ്പര പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് എന്നാണ് താരങ്ങൾ പറഞ്ഞത്. എന്നിരുന്നാൽ പോലും ക്ലൈമാക്സ് എങ്ങനെയായിരിക്കണം എന്ന് മുൻപേ തന്നെ അദ്ദേഹം തീരുമാനിച്ചിരുന്നു എന്നാണ് താരങ്ങളുടെ അഭിപ്രായം.
എല്ലാവരുടെയും സപ്പോർട്ട് ഇതിലെത്തിയ ഓരോ ചെറിയ താരങ്ങൾക്കും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനിയും ഈ ടീം ഒന്നിച്ച് തന്നെ പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നു എന്ന് സേതുവായി അഭിനയിച്ച താരം മാധ്യമങ്ങളോട് പറയുകയും ചെയ്തു. അതേസമയം പുതിയ പ്രോജക്ടുകൾക്ക് ഒന്നും താൻ ഓക്കേ പറഞ്ഞിട്ടില്ലെന്നും നല്ല പ്രോജക്ടുകൾ വന്നാൽ ഏറ്റെടുക്കുമെന്ന് ആണ് അപ്പു പറഞ്ഞത്. എന്തുതന്നെയായാലും താരങ്ങളുടെ ഈ വീഡിയോ വലിയതോതിൽ മാധ്യമങ്ങൾക്കിടയിൽ ശ്രദ്ധ നേടിയെടുക്കുന്നുണ്ട്. അതുപോലെതന്നെയാണ് ഇതിന് താഴെ വരുന്ന കമന്റുകളും. സാന്ത്വനം ടീം ഇത്രയും അടിപൊളി ആയതുകൊണ്ടാണ് ആളുകൾ വളരെ പെട്ടെന്ന് ഏറ്റെടുത്തതെന്നാണ് ആരാധകർ കമൻറ് ആയി കുറിക്കുന്നത്.