ദേവൂട്ടിയെ കണ്ണനിൽ നിന്നും പിടിച്ചു വലിച്ച് അപ്പു!! പാതിരാത്രി വീട്ടിൽ കയറി വന്ന കണ്ണന്റെ മുഖം മൂടി വലിച്ചു കയറി എറിഞ്ഞു!! | Santhwanam Today Episode 01 January 2023

Santhwanam Today Episode 01 January 2023 : ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ കഴിഞ്ഞ ആഴ്ച നടന്നത് കണ്ണൻ ചെന്നൈയിൽ നിന്നും,ബിസിനസ് ആവശ്യത്തിനായി സാന്ത്വനംവീടിൻ്റെ ഭാഗം ആവശ്യപ്പെട്ടതുമായിരുന്നു. 15 ലക്ഷം കണ്ണന് ബിസിനസ് ചെയ്യാനാവശ്യമുള്ളതിനാൽ ബാലൻ കണ്ണൻ്റെ വീതം നൽകാമെന്ന് തീരുമാനിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം എപ്പിസോഡിൽ ഉണ്ടായിരുന്നത്. അപ്പുവുമായി വഴക്കിടുന്നതായിരുന്നു അവസാന എപ്പിസോഡിൽ നടന്നത്. ഇതൊക്കെ കണ്ട് ദേവിയാണെങ്കിൽ വലിയ വിഷമത്തിലാണ്.

റൂമിൽ പോയി പലതും ദേവി ആലോചിക്കുകയാണ്. കല്യാണം കഴിഞ്ഞ് സാന്ത്വനംവീട്ടിൽ വന്നതുലുള്ള പല കാര്യങ്ങളും ഓർക്കുകയാണ് ദേവി. ശിവൻ വീട്ടിൽ വന്നപ്പോൾ, അപ്പുവിനോട് കണ്ണൻ പറഞ്ഞ കാര്യം അഞ്ജു ശിവനോട് പറയുകയാണ്. തമ്പി സാറോട് പോയി അവകാശം ചോദിക്കാൻ പോലും കണ്ണൻ പറഞ്ഞതായി അഞ്ജു പറഞ്ഞപ്പോൾ ശിവനാകെ കലികയറുകയാണ്. അവൻ്റെ ഉദ്ദേശമെന്താണെന്ന് അന്വേഷിക്കണമെന്നാണ് ശിവൻ പറയുന്നത്. പിന്നീട് അപ്പു കണ്ണൻ പറഞ്ഞതോർത്ത് കരയുകയാണ്.

അമരാവതിയിൽ പോയി അവകാശം ചോദിക്കാൻ പറയാൻ മാത്രം വളർന്നല്ലോ എന്നോർത്ത്. അപ്പോഴാണ് ഹരിവരുന്നത്. അപ്പു കരയുന്നത് കണ്ട് ഹരി ചോദിച്ചപ്പോൾ, കണ്ണൻ പറഞ്ഞ കാര്യങ്ങളൊക്കെ അപ്പു പറയുകയുണ്ടായി. ഇതിന് എന്തു മറുപടി പറയണമെന്നറിയാതെ ഹരി ദേഷ്യത്തിൽ കടയിലേക്ക് പോയി. രാത്രിയായപ്പോൾ ദേവിയും, ദേവൂട്ടിയും ഉമ്മറത്തിരുന്ന് പല കഥകളും പറയുകയായിരുന്നു. അപ്പോഴാണ് കണ്ണൻ കയറി വരുന്നത്. കണ്ണനെ കണ്ടതും ദേവൂട്ടി ഓടിച്ചെന്ന് കണ്ണനെ കെട്ടിപ്പിടിച്ചു. ഇത് കണ്ട് അകത്ത് നിന്ന് ഓടി വന്ന് അപ്പുദേവൂട്ടിയെ പിടിച്ചു മാറ്റി, ആരാണ് നിൻ്റെ കൊച്ചച്ഛൻ.നിനക്ക് ഇവിടെ കൊച്ചച്ഛനൊന്നുമില്ലെന്നു പറയുകയായിരുന്നു.

ഇത് കണ്ട് ഞെട്ടി കണ്ണൻ റൂമിലേക്ക് പോയി വാതിൽ അടച്ചു.ദേവിക്ക് അപ്പു അങ്ങനെ പെരുമാറിയതിൽ തെറ്റൊന്നുമില്ലെന്നാണ് തോന്നിയത്. പിന്നീട് കാണുന്നത് ബാലേട്ടനെയാണ്. ഹരിയും, ശിവനും കടയിലെത്തി അപ്പുവിനോട് കണ്ണൻ പറഞ്ഞ കാര്യം പറയുകയായിരുന്നു. ഇത് കേട്ട് ബാലൻ ആകെ ഞെട്ടിപ്പോയി. അതുകൊണ്ട് 15 ലക്ഷം തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും,എനിക്ക് തോന്നുന്നത് അവനെന്തോ കുരുക്കിൽ പെട്ടിട്ടുണ്ടോ എന്നത് അന്വേഷിക്കണമെന്നും ഹരിയും ശിവനും പറയുന്നു. അങ്ങനെ കണ്ണൻ്റെ ജീവിത പ്രശ്നം എന്താണെന്ന് നമുക്ക് ഇനി വരുന്ന എപ്പിസോഡിലൂടെ അറിയാൻ സാധിക്കും.

Santhwanam
Comments (0)
Add Comment