Santhwanam Today Episode 06 Jan 2023 Video Viral : ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം രൂക്ഷമായ രംഗങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ബാലൻ ഹരിയെ അടിച്ചതിന് ഹരിയോട് റൂമിൽ പോയി മാപ്പ് പറയാൻ വരുമ്പോഴാണ് ഹരിയും അപ്പുവും ബാലേട്ടൻ അടിച്ച കാര്യം പറഞ്ഞ് വഴക്കിടുകയായിരുന്നു. ഞാൻ ബാലേട്ടനോട് പോയി മാപ്പ് പറയാമെന്ന് പറഞ്ഞ് അപ്പു റൂം തുറന്ന് പുറത്ത് പോവാൻ നോക്കുമ്പോഴാണ്, അവരുടെ സംസാരം കഴിയട്ടെ എന്നു കരുതി വാതിൽ മുട്ടാതെ പുറത്തു നിൽക്കുന്ന ബാലനെ കാണുന്നത്. ബാലനെ കണ്ടതും അപ്പുവിന് കലിയിളകി.
ഞങ്ങൾ സംസാരിക്കുന്നത് ഒളിഞ്ഞു നിന്ന് കേൾക്കുകയായിരുന്നല്ലേയെന്ന് പറഞ്ഞ് അപ്പു ബാലനോട് തട്ടിക്കയറിയപ്പോൾ, ഞാൻ വാതിൽ മുട്ടാൻ തുടങ്ങുകയായിരുന്നുവെന്ന് ബാലൻ പറഞ്ഞു. അപ്പോഴാണ് അപ്പു പറയുന്നത്, ചെയ്ത തെറ്റ് ന്യായീകരിക്കാൻ ന്യായങ്ങൾ പറയേണ്ടെന്ന്. ബാലൻ ആകെ നാണംകെട്ട് നിൽക്കുകയായിരുന്നു. അപ്പുവിൻ്റെ ദേഷ്യത്തിലുള്ള സംസാരം കേട്ട് ദേവിയും അവിടെ എത്തിയിരുന്നു. അപ്പു ഇതൊക്കെ പറഞ്ഞു കൊണ്ട് റൂമിലേക്ക് പോയി. ഇതൊക്കെ കണ്ട് ശിവനും അഞ്ജുവും നിൽക്കുന്നുണ്ടായിരുന്നു. അവർ റൂമിലേക്ക് പോയി പലതും സംസാരിക്കുകയായിരുന്നു.
കണ്ണനെ കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. കണ്ണൻ ഇങ്ങനെയൊക്കെ പെരുമാറാൻ കാരണം തമ്പിസാറോ, ഭദ്രൻ ചിറ്റപ്പനോ ആണെന്ന് എനിക്ക് സംശയമുണ്ട്. തുടങ്ങി പലതും പറയുകയായിരുന്നു.എന്നിട്ട് ശിവൻ കണ്ണൻ്റെ റൂമിൽ പോയി കണ്ണനോട് ബാലേട്ടനോട് വീടിൻ്റെ ഷെയർ ചോദിക്കരുതെന്നും, നിൻ്റെ ബിസിനസിനാവശ്യമായ പണം ഞാൻ എങ്ങനെയെങ്കിലും ഉണ്ടാക്കി തരാമെന്നും, ഇതെൻ്റെ ഒരു അപേക്ഷയാണെന്നും പറയുന്നു. ശിവൻ പോയപ്പോൾ, കണ്ണൻ വിഷമിച്ചിരിക്കുകയാണ്. പിന്നീട് കാണുന്നത് ദേവിയും, ബാലനും പലതും പറയുകയായിരുന്നു.
ദേവി ഉറക്കം വരാതെ കരഞ്ഞുകൊണ്ട് അപ്പുവിനെ കുറിച്ച് പലതും പറയുകയായിരുന്നു. പിറ്റേ ദിവസം രാവിലെ പൂജ ചെയ്യാൻ പോയ ദേവി ഭഗവാൻ കണ്ണനോട് വിഷമങ്ങൾ പറയുകയായിരുന്നു. പിന്നീട് ദേവി ചായ തയ്യാറാക്കി കൊണ്ടിരിക്കുമ്പോഴാണ് അപ്പു കയറി വരുനത്. ദേവിയേടത്തി എന്താണ് ദേഷ്യത്തിൽ നിൽക്കുന്നതെന്ന് പറയുകയാണ് അപ്പു. എൻ്റെ ഭർത്താവിനെ നീ വഴക്ക് പറഞ്ഞത് എനിക്കാൻ സഹിക്കാൻ പറ്റാത്ത കാര്യമാണെന്നും, ഞാൻ പോലും ബാലേട്ടനെ ഇതുവരെ വഴക്ക് പറഞ്ഞിട്ടില്ലെന്നു പറഞ്ഞപ്പോൾ, അതുപോലെ തന്നെയാണ് എൻ്റെ ഭർത്താവെന്നും, എൻ്റെ ഭർത്താവിനെ വിഷമിപ്പിച്ചാൽ എനിക്കും വിഷമമാവുമെന്നു പറഞ്ഞ് അപ്പുപോവുകയായിരുന്നു. അപ്പുവിന് ഒരു മാറ്റവുമില്ലല്ലോ, വീണ്ടും അടിയുണ്ടാക്കുകയാണല്ലോ എന്ന് പറയുകയാണ് ദേവി.ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.