Santhwanam Today Episode 18 Jan 2024 : കുറച്ചു ദിവസങ്ങളായി അശ്വരാസ്യങ്ങൾ കൊണ്ടും പൊരുത്തമില്ലായ്മ കൊണ്ടും പുകയുകയാണ് സ്വാന്തനം വീട്. സ്വന്തം ജീവിതവും സന്തോഷങ്ങളും പണയം വെച്ച് സഹോദരങ്ങൾക്ക് വേണ്ടി ജീവിച്ച ബാലനും ദേവിയും സ്വയം അവരിൽ നിന്ന് അകലാൻ ഒരുങ്ങുകയാണ്. ചെന്നൈയിൽ ജോലിക്ക് പോയ കണ്ണൻ തിരിച്ചു വന്നത് മുതലാണ് സ്വാന്തനം വീട്ടിൽ അസ്വാരസ്യങ്ങൾ തുടങ്ങിയത്. തന്റെ ഷെയർ ചോദിച്ചു കൊണ്ട് വന്ന കണ്ണനെ ബാലനും ശിവനും ഹരിയും അണുനായിപ്പിക്കാൻ ശ്രമിച്ചു എങ്കിലും കണ്ണൻ അവരുടെ വാക്കിനു യാതൊരു വിലയും കല്പിച്ചില്ല.
അമ്മയെപ്പോലെ തന്നെ സ്നേഹിച്ച ദേവിയുടെ പോലും വാക്കുകൾക്ക് കണ്ണൻ വില കൊടുത്തതും ഇല്ല. ഒടുവിലിപ്പോൾ പകുതി പണം കണ്ണനെ ഏൽപ്പിച്ച ബാലൻ മുഴുവൻ പണത്തിനും വേണ്ടിയുള്ള ഓട്ടപ്പാച്ചിലിൽ ആണ്. ഇതിനേക്കാൾ ഏറെ ബാലനെയും ദേവിയെയും വേദനിപ്പിക്കുന്നത് ദേവുമോളോട് ബാലനും ദേവിയും അകലം പാലിക്കണം എന്ന അപ്പുവിന്റെ ആവശ്യമാണ്. ദേവൂട്ടി ജനിച്ചത് മുതൽ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുന്ന ദേവിയോടാണ് ദേവൂട്ടിക്ക് കൂടുതൽ അടുപ്പമുള്ളത്.
എന്നാൽ കണ്ണനുമായുള്ള തർക്കത്തിനിടയിൽ അപ്പുവിനെ അടിച്ച ഹരിയെ ദേഷ്യം വന്ന ബാലൻ മുഖത്തടിച്ച ഒരു സംഭവം ഉണ്ടാകുന്നത്തോടെ വീട്ടിലെ പ്രശനങ്ങൾ കൂടുതൽ വഷളാകുന്നു ഹരിയെ അടിച്ചത് ഇഷ്ടമാകാതിരുന്ന അപ്പു ബാലനോട് കൂടുതൽ രൂക്ഷമായി പ്രതികരിക്കുകയും ദേവൂട്ടിയെ അവരിൽ നിന്നകറ്റുകയും ചെയ്യുന്നു. തങ്ങൾ വളർത്തി വലുതാക്കിയ കുടുംബം ഇങ്ങനെ തകരുന്നത് കണ്ട് സഹിക്കാ വയ്യാത്ത ബാലനും ദേവിയും കടുത്ത തീരുമാനത്തിലേക്ക് തന്നെ എത്തുകയാണ്. പ്രസവത്തിനു കൂട്ടാൻ വരുന്ന അച്ഛനോടും അമ്മയോടും ഒപ്പം പോകാൻ മടിക്കുന്ന അഞ്ജലിയെ പോകണം എന്ന് നിർബന്ധിക്കുകയും.
രണ്ട് മൂന്ന് മാസത്തേക്കുള്ള സാധനങ്ങൾ ബാലനോട് പറഞ്ഞു മേടിക്കുകയും ചെയ്തതോടെ ഇരുവരും വീട് വീട്ടിറങ്ങും എന്നുറപ്പായി. എന്നാൽ അതിനു മുൻപ് കണ്ണന് കൊടുക്കേണ്ട പണം കൊടുക്കേണ്ടതുണ്ട്. എല്ലാത്തിനുമായി എന്ത് വഴിയാണ് ഇരുവരും കണ്ടിരിക്കുന്നതെന്ന് മാത്രം ആർക്കും മനസ്സിലായില്ല. അഞ്ജുവിന് ചെറിയ സംശയങ്ങൾ ഉണ്ടായിട്ടുണ്ട്. ഹരി അപ്പുവിനോട് ദേവിയോട് സംസാരിക്കാൻ ആവശ്യപ്പെട്ടു എങ്കിലും അവൾ സംസാരിച്ചില്ല.ദേവൂട്ടി ഇല്ലാതെ തങ്ങൾക്ക് ആ വീട്ടിൽ കഴിയാൻ പറ്റില്ല എന്ന് ഇരുവർക്കും ഉറപ്പാണ്.അത് കൊണ്ട് തന്നെ ഉറച്ച തീരുമാനത്തിൽ തന്നെയാണ് ദേവിയും ബാലനും.