Santhwanam Today Episode 19 Jan 2024 : സ്വാന്തനം വീട്ടിൽ ഇനി നൊമ്പരത്തിന്റെ നാളുകളാണ്. ബാലനും ദേവിയും ഒരിക്കലും തിരിച്ചു വരാത്ത യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ജന്മം കൊണ്ടല്ലെങ്കിലും കർമ്മം കൊണ്ട് ദേവി ഒരു അമ്മയായത് ദേവൂട്ടി ജനിച്ചപ്പോൾ ആയിരുന്നു. ജീവിതത്തിന്റെ നല്ലൊരു ഭാഗം സ്വാന്തനം വീടിനു വേണ്ടി ഹോമിച്ച ബാലനും ദേവിയും ഇനിയാ വീടിനു അന്യരാകുകയാണ്. സ്വാന്തനം വീടിന്റെ മുക്കിലും മൂലയിലും വരെ ഇരുവരുടെയും ഓർമ്മകൾ ഉണ്ട്.
പ്രേക്ഷകരുടെ ഹൃദയം തകർക്കുന്ന മുഹൂർത്തങ്ങളാണ് ഇനി സ്വന്തനത്തിൽ നടക്കാൻ പോകുന്നത്.ബാലനും ദേവിയും എന്തോ തീരുമാനിച്ചുറപ്പിച്ചു എന്ന് അഞ്ജുവിന് സംശയമുണ്ട്. അഞ്ചു അത് ശിവനോട് പറയുന്നും ഉണ്ട്. കുറച്ചു അധികം നാളത്തേക്കുള്ള സാധനങ്ങൾ വാങ്ങിക്കുകയും. അഞ്ജുവിനോട് പ്രസവത്തിനു സ്വന്തം വീട്ടിലേക്ക് പോകണം എന്ന് നിർബന്ധിക്കുകയും ഒക്കെ ചെയ്യുന്ന ദേവിയെ കണ്ടപ്പോൾ അഞ്ചുവിന്റെ സംശയം ഇരട്ടി ആയിട്ടുണ്ട്. ഇപോഴിതാ കൃഷ്ണ സ്റ്റോർസിലെ കണക്കുകൾ എല്ലാം ഹരിയെ ഏൽപ്പിക്കുകയാണ് ബാലൻ.
കസേരയിൽ ഹരിയെ ഇരുത്തി ഇനി എല്ലാ കാര്യങ്ങളും നീ തന്നെ നോക്കണം എന്നും ബാലൻ പറയുന്നുണ്ട്. പിന്നീട് നേരെ ബാലൻ പോയത് ശിവന്റെ ഊട്ടുപുരയിലേക്കാണ് ശിവന്റെ കൈ കൊണ്ട് വിളമ്പിയ ഭക്ഷണം കഴിക്കണം എന്ന് പറയുമ്പോൾ ഒരുപാട് സന്തോഷത്തോടെയാണ് ശിവൻ ബലാണ് ഭക്ഷണം വിളമ്പിക്കൊടുക്കുന്നത്. വീട്ടിലെ സ്ഥിതി മറ്റൊന്നാണ്.
അവസാനമായി ദേവൂട്ടിയെ കാണാൻ മുറിയിൽ എത്തിയ ദേവിയെ അപ്പു സഹകരിക്കുന്ന കാഴ്ചയാണ് അവിടെ. ബാലേട്ടൻ തന്ന വാക്ക് മറന്നോ എന്ന് അപ്പു ദേവിയോട് ചോദിക്കുകയും ദേവി കരയുകയും ചെയ്യുന്നുണ്ട്. കണ്ണന് കൊടുക്കാനുള്ള പണം കൂടി ഏൽപ്പിക്കുക എന്നത് മാത്രമാണ് ഇനി ബാലനും ദേവിക്കും ആകെയുള്ള കടമ. അത് കൂടി കഴിഞ്ഞാൽ ഹൃദയ ഭേദകമായ നിമിഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു കൊണ്ട് അവർ സ്വാന്തനം വീടിനോട് വിട പറയും.