Santhwanam Today Episode 26 Jan 2024 : ഏഷ്യാനെറ്റ് കുടുംബപ്രേക്ഷകർ നെഞ്ചിലേറ്റി സ്വീകരിച്ച ഇഷ്ട പരമ്പരയായ സാന്ത്വനം അവസാന എപ്പിസോഡിലേക്ക് എത്തിയിരിക്കുമ്പോഴും വേദനാജനകമായ മുഹൂർത്തങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ദേവിയും ബാലനും എവിടെ പോയെന്നറിയാതെ എല്ലാവരും വിഷമിച്ചിരിക്കുകയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ദേവൂട്ടി ബാലനും ദേവിയും വരാത്തതിൽ കരഞ്ഞുകൊണ്ടിരിക്കുകയാണ്.
പിന്നീട് കാണുന്നത് എല്ലാവരും രാത്രി അത്താഴം കഴിക്കാൻ വരികയാണ്. ആർക്കും ഒന്നും കഴിക്കാൻ തോന്നുന്നില്ല. അപ്പോഴാണ് ഹരിയും ശിവനും പലതും സംസാരിക്കുന്നതിനിടയിൽ കണ്ണനോട് നീ നിൻ്റെ ബിസിനസിൻ്റെ കാര്യം നോക്കി കൊള്ളൂവെന്നും, ഞാനും ശിവനും നിനക്ക് എവിടെ വേണമെങ്കിലും ഒപ്പിട്ട് തരാമെന്ന് പറയുകയാണ് ഹരി. ഇത് കേട്ട് വിഷമിച്ച് കണ്ണൻ റൂമിലേക്ക് പോയി. പിന്നീട് ശിവൻ പിറകെ പോയി കണ്ണനെ സമാധാനിപ്പിക്കുകയായിരുന്നു.
പിറ്റേ ദിവസം രാവിലെ എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു. അപ്പോഴാണ് കുറുപ്പമാവൻ കയറി വരുന്നത്. എല്ലാവരും വളരെ വിഷമത്തിൽ അകത്തിരുന്ന് ദേവിയും ബാലനും പോയ കാര്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. അപ്പോഴാണ് കുറുപ്പമ്മാവൻ ആരുമറിയാത്ത ഒരു സത്യം എല്ലാവരോടുമായി പറയുന്നത്. കല്യാണം കഴിഞ്ഞ സമയത്ത് ദേവിയോട് നമുക്ക് കുഞ്ഞുങ്ങൾ വേണ്ടെന്ന് പറയുകയും, എൻ്റെ അനിയന്മാരെ നല്ലൊരു നിലയിലെത്തിക്കാൻ നമുക്ക് കുഞ്ഞുങ്ങൾ ഉണ്ടായാൽ സാധിക്കില്ലെന്നും പറയുകയായിരുന്നു ബാലൻ. ഇത് കേട്ട ദേവി ബാലൻ്റെ ഇഷ്ടത്തിനനുസരിച്ച് എല്ലാത്തിനും സമ്മതം മൂളുകയായിരുന്നു.
ബാലൻ പറഞ്ഞതുപോലെനുസരിച്ച് മാതൃത്വം വേണ്ടെന്ന് വച്ചതാണ് ദേവി. തുടങ്ങി പലതും കുറുപ്പമ്മാമൻ പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടുകയും, പൊട്ടിക്കരയുകയുമായിരുന്നു. ഇതൊക്കെ പറഞ്ഞ് കുറുപ്പമ്മാമൻ പോയ ശേഷം കണ്ണൻ പൊട്ടിക്കരയുകയായിരുന്നു. പിന്നീട് അപ്പു ഹരിയോട് പലതും പറഞ്ഞ് കരയുകയായിരുന്നു. നിങ്ങൾക്ക് വേണ്ടി മാതൃത്വം പോലും ഉപേക്ഷിച്ച ദേവിയേടത്തിയെ ഞാനും പലപ്പോഴായി ദേവൂട്ടിയുടെ പേരിൽ പലതും പറഞ്ഞിട്ടുണ്ടെന്നും, അതൊക്കെ ഓർക്കുമ്പോൾ എനിക്ക് ആകെ വിഷമമാവുന്നുവെന്ന് പറഞ്ഞ് അപ്പുവും പൊട്ടിക്കരയുകയായിരുന്നു. അങ്ങനെ അവസാന എപ്പിസോഡിലെത്തുമ്പോഴും വേദനിപ്പിക്കുന്ന പ്രൊമോ തന്നെയാണ് എത്തിയിരിക്കുന്നത്.