Santhwanam Today Episode 27 Jan 2024 : ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം ഇന്ന് അവസാനിക്കുകയാണ്. ക്ലൈമാക്സ് എപ്പിസോഡായ സാന്ത്വനം ഇന്ന് ഒരു മണിക്കൂർ നീണ്ട എപ്പിസോഡാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ദേവിയും ബാലനും നാടുവിട്ട് പോയിട്ട് ദിവസങ്ങളായിട്ടും ഒരു വിവരവും ലഭിച്ചിരുന്നില്ല. കുറുപ്പമ്മാവൻ വന്ന് ഇന്നലെ പറഞ്ഞ ദേവിയ്ക്ക് അമ്മയാകാൻ സാധിക്കാഞ്ഞിട്ടല്ലെന്നും, ദേവിയും ബാലനും നിങ്ങൾക്ക് വേണ്ടി മക്കൾ വേണ്ടെന്ന് പറഞ്ഞ ആ സത്യം കേട്ട് ഞെട്ടിയിരിക്കുകയാണ് സാന്ത്വനം വീട്ടിലെ ഓരോരുത്തരും.
ദേവിയെ കുറിച്ചോർത്ത് പൊട്ടിക്കരയുകയാണ്. എന്നാൽ ഇന്ന് സാന്ത്വനം തുടങ്ങുന്നത് കുറച്ച് വർഷങ്ങൾക്ക് ശേഷമുള്ള സാന്ത്വനം വീടാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും ബാലനും ദേവിയും തിരിച്ചു വരാത്ത സാന്ത്വനം വീട്ടിലെ ഒരു പുലർക്കാലമാണ്. ഹരി കടയിലും, ശിവൻ ഊട്ടുപുരയിലുമൊക്കെ പോകാൻ ഒരുങ്ങി നിൽക്കുകയാണ്. അപ്പോഴാണ് ശിവൻ രാവിലെ തന്നെ അടുത്തുള്ള അമ്പലത്തിൽ പോയിട്ട് വരാമെന്ന് പറഞ്ഞ് സാന്ത്വനത്തിൽ നിന്നും ഇറങ്ങുന്നത്. അമ്പലത്തിൽ പ്രാർത്ഥിച്ച് തേങ്ങയൊക്കെ ഉടച്ച ശേഷം ശിവന് ഒരു ഫോൺകോൾ വരികയാണ്. ശിവൻ്റെ ഉറ്റ സുഹൃത്തായ രാഹുലായിരുന്നു വിളിച്ചത്.
രാഹുൽ വിളിച്ച് ബാലേട്ടനും ദേവിയേടത്തിയെയും ഞാൻ ഒരു അമ്പലത്തിൽ വച്ച് കണ്ടെന്ന സന്തോഷ വാർത്തയാണ് ശിവന് കേൾക്കാൻ കഴിയുന്നത്. തമിഴ്നാട്ടിലുള്ള ഒരു ക്ഷേത്രത്തിൽ വച്ചാണ് കാണാൻ സാധിച്ചതെന്ന് പറയുന്നു. ഇത് കേട്ട ഉടനെ ശിവൻ ഹരിയെ വിളിച്ച് വിവരം അറിയിക്കുന്നു. ഇപ്പോൾ രാഹുൽ വിളിച്ചിരുന്നെന്നും, കന്യാകുമാരിയിലുള്ള ഹനുമാൻ സ്വാമിയുടെ തനുമലയൻ അമ്പലത്തിൽ അവനും ഭാര്യയും തൊഴാൻ ചെന്നപ്പോൾ ആ ക്ഷേത്രത്തിൽ വച്ച് ഏടത്തിയെയും ഏട്ടനെയും കണ്ടെന്ന് പറയുകയാണ്. ഞാൻ ഉടനെ എത്താമെന്നും നമുക്ക് ഉടനെ അവിടെ എത്തണമെന്നും പറയുകയാണ് ശിവൻ. ഹരിയും ,കണ്ണനും, ശിവനും കൂടി കാറിൽ കന്യാകുമാരിയിലേയ്ക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ അമ്പല പരിസരത്തുള്ള ഓട്ടോക്കാരോടും, അടുത്തുള്ള കടകളിലുമൊക്കെ അവരുടെ ഫോട്ടോ കാണിച്ച് അന്വേഷണം തുടങ്ങി.എന്നാൽ ആരിൽ നിന്നും വിവരം ലഭിച്ചില്ല. നിരവധി പേർ ദർശനത്തിന് വന്ന അമ്പലത്തിൽ നിന്നും എങ്ങനെ ഇവരെ കണ്ടെത്തുമെന്നത് മൂന്നു പേരെയും നിരാശയിലാക്കി.
പിന്നീട് അമ്പലത്തിൽ തൊഴാമെന്നു കരുതി അമ്പലത്തിൽ കയറി തൊഴുത ശേഷം, മടങ്ങുമ്പോഴാണ് ഒരു ഭാര്യയും ഭർത്താവും പൂവ് വിൽക്കുന്നത് കാണുന്നത്. പൂവ് എന്ന് വിളിച്ചു പറയുന്നത് കേട്ട് പരിചിതമായ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ കണ്ണൻ ബാലേട്ടനെയും ദേവിയേടത്തിയെയും കാണുന്നു. കണ്ട ഉടനെ ഹരിയെയും ശിവനെയും കാണിക്കുന്നു. കരഞ്ഞുകൊണ്ട് ഓടിച്ചെന്നപ്പോൾ, ആകെ ഞെട്ടുകയാണ് ബാലനും ദേവിയും. പല കാര്യങ്ങളും പറഞ്ഞ ശേഷം, ദേവിയും ബാലനും സാന്ത്വനത്തിലേക്ക് തിരിച്ചു വരാൻ തയ്യാറാവുന്നില്ല. എന്നാൽ പലതും പറഞ്ഞ് ഏട്ടനെയും ഏടത്തിയെയും സാന്ത്വനത്തിലേയ്ക്ക് കൂട്ടികൊണ്ടുവരുന്നു. സാന്ത്വനത്തിൽ എത്തുമ്പോഴേക്കും അഞ്ജുവും അപ്പുവും ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. അങ്ങനെ രസകരമായ ക്ലൈമാക്സാണ് ഇന്ന് സാന്ത്വനത്തിൽ കാണാൻ സാധിക്കുന്നത്.