Santoor Mummy Daughter Wedding Look Viral Malayalam : ആളുകൾ ന്യൂജൻ ആയിരിക്കുന്നു എന്ന് തന്നെ പറയാം. സോഷ്യൽ മീഡിയ വളർന്ന് വികസിക്കുന്നതിന് അനുസരിച്ച് ആളുകളുടെ ഉപയോഗവും വർധിച്ചുവരികയാണ്. സാധാരണക്കാരൻ മുതൽ പ്രായമായവർ വരെ ഇന്ന് സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായി മാറിയിരിക്കുകയാണ്. ഒരു സ്മാർട്ട്ഫോൺ ഉണ്ടെങ്കിൽ ആർക്കും യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പോലെയുള്ള പേജുകൾ അനായാസം കൈകാര്യം ചെയ്യാമെന്ന് ഇതിനോടകം തെളിയിക്കപ്പെട്ട് കഴിഞ്ഞു.
റിൽസുകൾ പങ്കുവയ്ക്കുന്നതിന് അതുകൊണ്ടുതന്നെ എല്ലാവർക്കും ഒരു പ്രത്യേക താൽപര്യവുമാണ്. സോഷ്യൽ മീഡിയയിൽ ഓരോ വീഡിയോയും വളരെ പെട്ടെന്ന് തന്നെയാണ് ഇന്ന് വൈറലായി മാറുന്നത്. റീൽസ് വീഡിയോകൾക്ക് പോലും വ്യത്യസ്തത പരീക്ഷിക്കാനാണ് ആളുകൾ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നുണ്ട്. അമ്മയും മകളും ഒന്നിച്ച് എത്തുന്ന വീഡിയോകൾക്ക് ഇന്ന് ഒരു പ്രത്യേക പരിഗണന തന്നെ ആളുകളുടെ ഭാഗത്തുനിന്ന് ലഭിക്കുന്നുണ്ട്. പക്വതയോടെയാണ് ഇന്ന് പെൺകുട്ടികൾ സമൂഹത്തിന്റെ മുൻനിരയിലേക്ക് കടന്നുവരുന്നത്.
ഇപ്പോൾ അത്തരത്തിലുള്ള ഒരു റീൽസ് വീഡിയോയാണ് ഇൻസ്റ്റഗ്രാം പേജുകളിൽ നിറഞ്ഞു നിൽക്കുന്നത്. അമ്മയും മകളും ഒരേ വേഷമൊക്കെ ധരിച്ച് മണവാട്ടിയെ പോലെ ഒരുങ്ങിയാണ് റിൽ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പച്ചപ്പട്ട് സാരിയും സ്വർണാഭരണങ്ങളും അണിഞ്ഞ് എത്തിയിരിക്കുന്ന അമ്മയെയും മകളെയും കണ്ടാൽ ആരും സഹോദരിമാരാണെന്നെ പറയുകയുള്ളൂ. അത്രയേറെ പ്രായം കുറവാണെന്ന് തന്നെ പറയാം അമ്മയ്ക്ക്.
ഇതാണോ സന്തൂർ മമ്മി എന്ന് പോലും സംശയം കാണുന്നവർക്ക് തോന്നിയേക്കാം. യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും മറ്റും ട്രെൻഡിങ് ആയി മാറുന്ന ഗാനത്തിന് ചുവട് വെച്ചുകൊണ്ടാണ് ഇരുവരും ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേട്ടുകേട്ട് സുപരിചിതമായ സന്തൂറിന്റെ പരസ്യത്തിൽ പറയുന്നതുപോലെ ഒരു സന്തൂർ മമ്മി തന്നെയാണ് ഇതെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റിൽ അത്രയും പറയുന്നത്. ഇത് അമ്മയും മോളും ആണ് എന്ന് വിശ്വസിക്കാൻ കഴിയില്ല സഹോദരിമാർ ആണെന്നാണ് അധികവും ആളുകൾ പറയുന്നത്. അത്രയേറെ രൂപസാദൃശ്യവും സൗന്ദര്യവുമാണ് ഇരു താരങ്ങൾക്കും ഉള്ളത്.