Sanusha Santhosh Graduated From University of Edinburgh : സിനിമകളിൽ ബാലതാരങ്ങളായി എത്തി പിന്നീട് പ്രിയ നടിമാരും നടന്മാരും ആയ നിരവധി താരങ്ങൾ ഉണ്ട്, അതിൽ ഒരാളാണ് സനൂഷ സന്തോഷ്. മമ്മൂട്ടിയുടെ ‘ദാദാ സാഹിബ്’ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ സനൂഷ ഇന്ന് മലയാള സിനിമകളിൽ നായകിയായി തിളങ്ങുകയാണ്. താരം തന്റെ സിനിമ പ്രവർത്തനത്തിനിടയിലും വിദ്യാഭ്യാസത്തിന് കൊടുത്ത പ്രാധാന്യം ചെറുതൊന്നുമല്ല. അതിനു തെളിവാണ് താൻ സ്പോട്റ്റ്ലൻഡിൽ നിന്ന് നേടിയ ഗ്രാജുവേഷൻ.കുറച്ചുകാലത്തേക്ക് സിനിമയിൽ നിന്ന മാറിനിന്ന് സനുഷ വേറെ എവിടെയും അല്ല പോയത്, പഠിക്കാനാണ്.
അതും മറ്റൊരു രാജ്യമായ സ്കോട്ട്‌ലൻഡിലേക്ക്. സ്കോട്ട്‌ലൻഡിലെ എഡിൻബർഗ് എന്ന പ്രശസ്തമായ സർവകലാശാലയിൽ നിന്ന് ഗ്ലോബൽ മെന്റൽ ഹെൽത്ത് ആൻഡ് സൊസൈറ്റിയിൽ ആണ് സനുഷ തന്റെ ഗ്രാജുവേഷൻ പൂർത്തീകരിച്ചിട്ടുള്ളത്. ഗ്രാജുവേഷൻ സെറിമണിയോടെ അനുബന്ധിച്ച് എടുത്ത മനോഹരമായ ചിത്രങ്ങളും, തന്റെ ഒപ്പം നിന്ന് സുഹൃത്തുക്കളോടും കുടുംബത്തോടും പിന്നീട് തന്നോട് തന്നെയുള്ള കടപ്പാടും സ്നേഹവും പറഞ്ഞുകൊണ്ടുള്ള കുറിപ്പും ആണ് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിട്ടുള്ളത്. സിനിമകളിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം ആക്ടീവാണ്. താൻ നടത്തുന്ന യാത്രകളുടെ പോസ്റ്റുകളാണ് സനൂഷ ഭൂരിഭാഗവും പങ്കുവയ്ക്കുന്നത്. “ചടങ്ങിൽ എൻ്റെ പേര് വിളിക്കുന്നതും കാത്ത് മനോഹരമായ ഹാളിൽ ഇരിക്കുമ്പോൾ, ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും അഭിലാഷങ്ങളുമായി താൻ അറിഞ്ഞതിൽ നിന്ന് വളരെ അകലെ ഈ നാട്ടിൽ വന്ന പെൺകുട്ടിയെ ഞാൻ ഓർത്തു.
നീണ്ട 2 വർഷത്തെ പോരാട്ടങ്ങൾ, വീട് നഷ്ടപ്പെട്ടുവെന്ന തോന്നൽ, കരച്ചിൽ, ഉറക്കമില്ലാത്ത രാത്രികൾ, ധാരാളം പാർട്ട് ടൈം & ഫുൾ ടൈം ജോലികൾ, കഠിനാധ്വാനം, ആരോഗ്യപ്രശ്നങ്ങൾ, സമ്മർദ്ദം, എൻ്റെ ഓരോ വികാരങ്ങളും കടന്നുപോയി. ഒടുവിൽ ഫലം കണ്ടുവെന്ന് എനിക്കറിയാം. എല്ലായ്‌പ്പോഴും എൻ്റെ പ്രധാന ശക്തിയായിരിക്കുന്നതിനും എന്നെ വഴിനടത്തിയതിനും ദൈവത്തിന് നന്ദി. എൻ്റെ ഏറ്റവും വലിയ പിന്തുണ സംവിധാനമായി എനിക്ക് പാറയായി നിലകൊണ്ട എൻ്റെ കുടുംബത്തിന് ഒരു ഒരായിരം നന്ദി. നിങ്ങളുടെ വിശ്വാസമാണ് എനിക്ക് ശക്തി നൽകിയത്. എൻ്റെ വിദ്യാഭ്യാസ യാത്രയിലുടനീളം നിങ്ങൾ എനിക്ക് നൽകിയ എല്ലാ മാർഗ്ഗനിർദ്ദേശങ്ങൾക്കും പിന്തുണയും നൽകിയ എൻ്റെ ട്യൂട്ടർമാർക്കും സഹപാഠികൾക്കും നന്ദി. ഈ രണ്ട് വർഷത്തിനുള്ളിൽ എൻ്റെ സ്വകാര്യതയെ മാനിക്കുകയും ഞാൻ ആഗ്രഹിച്ച സമയത്ത് എൻ്റെ വിജയം പങ്കിടാൻ മതിയായ ഇടവും സമയവും നൽകുകയും ചെയ്ത നിങ്ങൾ ഓരോരുത്തരോടും എനിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
എഡിൻബർഗ് സർവകലാശാലയിൽ നിന്ന് ഗ്ലോബൽ മെൻ്റൽ ഹെൽത്ത് & സൊസൈറ്റിയിൽ ഞാൻ എംഎസ്‌സി ബിരുദധാരിയാണ്, അത് നിങ്ങളെ എല്ലാവരെയും അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്, അഭിമാനമുണ്ട്. ഞാൻ ഇവിടെ വന്നത് എന്താണോ അത് നേടിയെടുക്കുന്നു. നിന്നെ ഓർത്ത് എനിക്ക് അഭിമാനമുണ്ട്, സനു ബേബി”. എന്ന് അവസാനിക്കുന്നതാണ് ഹൃദയഹാരിയായ ആ കുറിപ്പ്. തന്റെ ഒരുപാട് സുഹൃത്തുക്കൾക്ക്, തന്റെ വിജയത്തിന് പാറ പോലെ കൂട്ടുനിന്ന കുടുംബത്തിന് സനുഷ തന്റെ ഈ മധുരമായ വിജയം നൽകുന്നു. കുറച്ചുകാലത്തെ ഇടവേളയ്ക്കു ശേഷം ജലധാര പമ്പ് സെറ്റ് എന്ന ചിത്രമാണ് സനൂഷയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ഉർവശിയും ഇന്ദ്രൻസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് ആഷിഷ് ചിന്നപ്പ ആയിരുന്നു. സാഗർ രാജൻ, ജോണി ആന്റണി, ടി.ജി. രവി എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ.