ഒരു ഒപ്പിലൂടെ അവൾ ദേവ വധുവായി; ഭീഷ്മ പർവ്വം തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായി!! | Scriptor Devadath Shaji Wedding Video Viral

ഒരു ഒപ്പിലൂടെ അവൾ ദേവ വധുവായി; ഭീഷ്മ പർവ്വം തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായി!! | Scriptor Devadath Shaji Wedding Video Viral

Scriptor Devadath Shaji Wedding Video Viral : കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ അസിസ്റ്റൻറ് ഡയറക്ടറായി എത്തി ഭീഷ്മപർവ്വം എന്ന ചിത്രത്തിൻറെ തിരക്കഥ രചിച്ച ദേവദത്ത് ഷാജി വിവാഹിതനായിരിക്കുകയാണ്.ചിറ്റൂർ സബ് രജിസ്റ്റർ ഓഫീസിൽ വച്ച് അടുത്ത സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സാക്ഷിനിർത്തിയാണ് ദേവദത്ത് ഷാജി ഷൈന രാധാകൃഷ്ണന്റെ കഴുത്തിൽ മിന്ന് ചാർത്തിയത്. നടിയായ റൈന രാധാകൃഷ്ണന്റെ സഹോദരിയാണ് ഷൈന.

റൈനയാണ് തൻറെ സഹോദരി വിവാഹിതയായ വിവരം സോഷ്യൽ മീഡിയയിലൂടെ ആളുകളിലേക്ക് എത്തിച്ചത്.ഒപ്പം ഇവരുടെ അമ്മ സുനന്ദ പങ്കുവെച്ച ഹൃദയഹാരിയായ ഒരു കുറിപ്പും റൈന പോസ്റ്റിനൊപ്പം ഉൾപ്പെടുത്തിയിരുന്നു. റൈനയുടെയും ഷൈനയുടെയും അമ്മയായ സുനന്ദയുടെ വാക്കുകൾ ഇങ്ങനെ, ആചാരങ്ങളോ കൊട്ടും കുരവയുമോ ഒരുതരി പൊന്നു ആർഭാടമോ ഒന്നുമില്ലാതെ ചിറ്റൂർ സബ് രജിസ്റ്റർ ഓഫീസിൽ വച്ച് അവൾ വിവാഹിതയായി.

ദേവ വധുവായി. തക്കു… ദേവ എനിക്ക് നിങ്ങളെ ഓർത്ത് അഭിമാനം മാത്രം. മറ്റുള്ളവർ എന്ത് പറയും എന്ന എന്റെ ആശങ്ക നിറഞ്ഞ ചോദ്യത്തിന് അവർ എന്തും പറഞ്ഞോട്ടെ എന്ന് ഉറച്ച സ്വരത്തിന് മറുപടി തന്ന നിങ്ങൾക്ക് ഒരായിരം ഉമ്മകൾ. സുനന്ദയ്ക്ക് ചെലവില്ലല്ലോ എന്ന് പരിഹാസത്തോടെ ചോദിച്ചവരോട് എനിക്ക് പറയാനുള്ളത് ഇതാണ്… ഇത് എൻറെ മകളുടെ ആദർശമായ തീരുമാനമാണ്.സ്വയം ഇൻഡിപെൻഡന്റായി നിൽക്കുന്ന അവൾ എടുത്ത തീരുമാനത്തിന് ഒപ്പം നിൽക്കുക എന്നതാണ് ഒരമ്മ എന്ന നിലയിലുള്ള എൻറെ കടമ.

ഞാനത് നിർവഹിക്കുന്നു. എല്ലാത്തിനും ഒപ്പം നിന്ന സുബിക്കും ഷാജി ചേട്ടനും ഒരായിരം നന്ദി എന്ന് തുടങ്ങുന്ന സുനന്ദയുടെ പോസ്റ്റ് വളരെ ചുരുങ്ങിയ സമയം കൊണ്ട് ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് രംഗത്ത് എത്തിയിരിക്കുന്നത്. രജിസ്റ്റർ ഓഫീസിൽനിന്നുള്ള വീഡിയോയും പിന്നീട് ഓഫീസിന് പുറത്തുവച്ച് ഇരുവരും മാല ചാർത്തുന്നതും ഒക്കെ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Whatsapp Amp
Devadath Shaji
Comments (0)
Add Comment