shaji Kailas And Annie With Family Viral News : മലയാള സിനിമ സംവിധായകൻ എന്ന പേരിൽ പേരുകേട്ട വ്യക്തിയാണ് ഷാജി കൈലാസ്. ആക്ഷൻ ചിത്രങ്ങൾ ആണ് ഇദ്ദേഹത്തിന്റെ മാസ്റ്റർ പീസ്. മാഫിയ, നരസിംഹം, വല്യേട്ടൻ തുടങ്ങിയത് ഇദ്ദേഹത്തിന്റെ സംവിധാനത്തിൽ പിറന്ന ചിത്രങ്ങളാണ്.കൂടാതെ ഏകലവ്യൻ, നരസിംഹം, ആറാം തമ്പുരാൻ, എഫ് ഐ ആർ എന്നിങ്ങനെ മറ്റു ഒട്ടനേകം ചിത്രങ്ങൾ. ഹണ്ട്, കാപ്പ, എലോൺ, എന്നിവ ഇദ്ദേഹത്തിന്റെ സംവിധാനത്തിൽ 2023 പുറത്തിറങ്ങിയ ചിത്രങ്ങളാണ്.
1989 മുതൽ ഇദ്ദേഹം സിനിമ സംവിധാന രംഗത്ത് സജീവസാന്നിധ്യമാണ്. ഇദ്ദേഹത്തിന്റെ ജീവിതപങ്കാളിയാണ് ആനി. മൂന്ന് മക്കളാണ് ഇദ്ദേഹത്തിനുള്ളത്. ആനി ഒരു ചലച്ചിത്ര നടിയായിരുന്നു.മൂന്നുവർഷത്തിനുള്ളിൽ ഏകദേശം പതിനാറോളം ചലച്ചിത്രങ്ങളിൽ ആനി അഭിനയിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘അമ്മയാണ് സത്യം’ എന്ന ചിത്രത്തിലൂടെയാണ് ആനി ശ്രദ്ധേയയായത്.
ഷാജി കൈലാസുമായുള്ള വിവാഹത്തിനുശേഷം അഭിനയരംഗത്തോട് വിട പറയുകയായിരുന്നു ഇവർ. ഇവരുടെ മക്കളുടെ പേരാണ് ജഗന്നാഥൻ, ഷാരോൺ, റുഷിൻ. റൂഷിൻ ഒരു അഭിനേതാവ് കൂടിയാണ്. ഗാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിലും, താക്കോൽ എന്ന ചിത്രത്തിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയയിലൂടെ കുടുംബസമേതമുള്ള ഒരു ചിത്രമാണ് ആനി പങ്കുവെച്ചിരിക്കുന്നത്. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാൻ താരങ്ങൾ മറക്കാറില്ല. നിരവധി പേരാണ് ആനി പങ്കുവെച്ച ഈ പുതിയ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. നീല നിറത്തിലുള്ള വസ്ത്രങ്ങളാണ് ചിത്രത്തിൽ എല്ലാവരും ധരിച്ചിരിക്കുന്നത്.
ആനിസ് കിച്ചൺ എന്ന താരത്തിന്റെ ടെലിവിഷൻ പരിപാടി ഏറെ ശ്രദ്ധ നേടിയിരുന്നു. സെലിബ്രിറ്റീസിന് വേണ്ടിയുള്ള ഒരു പരിപാടിയായിരുന്നു ഇത്. സെലിബ്രറ്റീസിന് ഇഷ്ടമുള്ള ഭക്ഷണം ആനിയുടെ കൈ കൊണ്ട് തന്നെ ഉണ്ടാക്കി നൽകി അവരോട് സംസാരിക്കുന്ന രീതിയിലായിരുന്നു പരിപാടി മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. അതുപോലെ തന്നെ നടി കവിയൂർ പൊന്നമ്മയെ കാണാൻ ഇദ്ദേഹവും ഭാര്യയും ചെന്നതും ഈ അടുത്ത് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായ വാർത്തയായിരുന്നു.