Shalini Ajith Kumar Daughter Birthday Celebration Viral : ബാലതാരമായി എത്തി മലയാള സിനിമയിൽ ഒരുകാലത്ത് തന്റേതായ ഇടം നേടിയെടുത്ത താരമാണ് ശാലിനി. ബേബി ശാലിനി വളരെ പെട്ടെന്ന് ആണ് ആളുകളുടെ മനം കവർന്ന നായികയായി മാറിയത്. മലയാളത്തോടൊപ്പം തന്നെ തമിഴിലും ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ ബേബി ശാലിനി അജിത്തുമായുള്ള വിവാഹ ശേഷം അഭിനയരംഗത്ത് നിന്ന് പാടെ വിട്ടു നിൽക്കുകയായിരുന്നു.
എന്നാൽ താരത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾക്കൊക്കെ വളരെ പ്രാധാന്യം തന്നെയാണ് ആളുകൾക്കിടയിൽ ലഭിക്കുന്നത്. പൊതുവേദികളിലും പരിപാടികളിലും പങ്കെടുക്കാൻ എത്തുന്ന ശാലിനിയെ ചുറ്റിപ്പറ്റിയായിരുന്നു ക്യാമറ കണ്ണുകൾ ഒക്കെ ചലിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും ശാലിനി അടുത്തിടെ സ്വന്തമായി ഒരു സോഷ്യൽ മീഡിയ പേജ് ആരംഭിക്കുകയുണ്ടായി. അതിനുശേഷം ആ പേജിലൂടെയാണ് കുടുംബത്തിന്റെയും തന്റെയും വിശേഷങ്ങൾ ഒക്കെ താരം പങ്കുവയ്ക്കുന്നത്
ഇപ്പോൾ മകൾ ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രമാണ് ശാലിനി പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ആണ് മകളുടെ ജന്മദിനം ഇത്തവണ ആഘോഷമാക്കിയിരിക്കുന്നത്. ശാലിനി തന്നെയാണ് മകൾ അനൗഷ്കയുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇളയ മകൻ ആദ്വിക്ക് അനൗഷ്കയ്ക്ക് കേക്ക് നൽകുന്നത് സന്തോഷത്തോടെ നോക്കിയിരിക്കുന്ന അജിത്തിനെയും ശാലിനിയും ചിത്രങ്ങളിൽ കാണാൻ കഴിയും. ഹാപ്പി ബർത്ത് ഡേ മൈ ബേബി എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ ശാലിനി പങ്കിട്ടിരിക്കുന്നത്. മിനിറ്റുകൾക്കുള്ളിൽ മൂന്ന് ലക്ഷത്തിലധികം ആളുകൾ പോസ്റ്റ് കാണുകയും അതിന് കമൻറുകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
1999 അമർക്കളം എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ശാലിനിയും അജിത്തും പ്രണയത്തിലായത് പിന്നീട് 2020 വിവാഹിതരാവുകയും ചെയ്തിരുന്നു. അഭിനയം ഇഷ്ടമായിരുന്നു എങ്കിലും അഭിനയത്തേക്കാൾ അധികം താൻ ഇഷ്ടപ്പെട്ടത് അജിത്തിനെ ആയിരുന്നു എന്നും അഭിനയവും കുടുംബജീവിതവും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയാത്ത വ്യക്തിയായ താനെന്നും അതുകൊണ്ടാണ് സിനിമയോട് വിട പറഞ്ഞതെന്നും മുൻപ് ശാലിനി വ്യക്തമാക്കിയിരുന്നു. ദിവസങ്ങൾക്കു മുൻപ് മകൻറെ സ്പോർട്സ് ഡേ വീഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.