Sheethal Elzha Vinu Vinesh Baby Naming Ceremony : യുട്യൂബ് വീഡിയോകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരങ്ങളാണ് ശീതൾ എൽസയും വിനുവും. ടിക്ടോക്കിലൂടെയായിരുന്നു ശീതൾ എൽസയുടെ തുടക്കം. ടിക് ടോക്ക് തുടങ്ങിയതു മുതൽ മികച്ച അഭിനയമികവ് കാണിച്ച ശീതളിന് നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ത്യയിൽ ടിക് ടോക് നിർത്തിയതോടെയാണ് താരം ഇൻസ്റ്റാഗ്രാമിൽ സജീവമായത്. ടിക് ടോക്ക് പോലെ തന്നെ ഇൻസ്റ്റാഗ്രാം റീലുകൾക്കും ആരാധകർ ഒട്ടും കുറവായിരുന്നില്ല.
2021- ജനുവരി 30 നായിരുന്നു ശീതളും വിനുവും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ വീഡിയോകൾ വൈറലായപ്പോഴാണ് താരത്തിൻ്റെ വരനായ വിനു ശീതളിൻ്റെ വീഡിയോകളിലൊക്കെ സുപരിചിതനായ വ്യക്തി തന്നെയാണെന്ന് പ്രേക്ഷകർ മനസിലാക്കിയത്. വിവാഹശേഷം ഇവരുടെ എല്ലാ വിശേഷങ്ങളും യുട്യൂബ് വീഡിയോയിലൂടെയും, ഇൻസ്റ്റാഗ്രാമിലൂടെയാണ് പങ്കുവയ്ക്കാറുള്ളത്. മൂന്നാം വിവാഹ വാർഷികം ആഘോഷിക്കുമ്പോഴാണ് താരം ഗർഭിണിയാണെന്ന വാർത്ത ആരാധകരുമായി പങ്കുവച്ചത്.
പിന്നീട് ഗർഭിണിയായതു മുതലുള്ള ഓരോ വിശേഷങ്ങളും ഇവർ യുട്യൂബിലൂടെ പങ്കുവച്ചിരുന്നു. പ്രസവത്തിനായി ആശുപത്രിയിൽ എത്തിയപ്പോഴും പ്രസവവേദന വന്നപ്പോൾ ബോറടിക്കുന്നുവെന്നും, റീൽ എടുക്കാമെന്ന് പറഞ്ഞ ശീതളിൻ്റെ വീഡിയോ വൈറലായിരുന്നു. ഈ കഴിഞ്ഞ ജൂണിലായിരുന്നു ഇവർക്കൊരു ആൺകുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്നത് മുതലുള്ള മനോഹരമായ റീലുകളും വീഡിയോകളും താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ പ്രേക്ഷകർക്കായി ഒരു സന്തോഷ വാർത്ത പങ്കുവച്ചാണ് താരം എത്തിയിരിക്കുന്നത്. മകൻ്റെ പേരിടൽ ചടങ്ങ് വളരെ സർപ്രൈസായാണ് ശീതൾ ഒരുക്കിയിരുന്നത്. കർട്ടൻ വലിച്ചപ്പോൾ ‘വിതേയ് ‘ എന്ന പേരാണ് താരം മകന് നൽകിയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങായിരുന്നു അത്.
സ്കൈ ബ്ലൂ കളറിലുള്ള ഗൗണായിരുന്നു ശീതൾ ധരിച്ചത്. മകൻ ജനിച്ചതു മുതൽ മകന് പേര് എന്താണ് ഇടുന്നതെന്നും, നല്ല പേരിടണേ, കുഞ്ഞ് വലുതായാൽ അവന് വിഷമമുണ്ടാക്കുന്ന പേരിടല്ലേ, തുടങ്ങി നിരവധി കമൻറുകൾ വന്നിരുന്നു. വിത്ത് എന്ന അർത്ഥമുള്ള പേര് തന്നെയാണ് ശീതൾ മകനായി തിരഞ്ഞെടുത്തത്. നിരവധി പേരാണ് മകന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്. ആരാധകർ നൽകുന്ന കമൻ്റുകൾക്കൊക്കെ ശീതൾ മറുപടി നൽകാറുമുണ്ട്.