Shihab Real Life Story Viral Video Malayalam : ഷിഹാബും ഷിഹാബിന്റെ കൊച്ചു കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഭാര്യ ഷഹാന ഫാത്തിമയും മകൾ ആമിയും അടങ്ങുന്നതാണ് ഷിഹാബിന്റെ ചെറിയ വലിയ ലോകം. ജീവിതത്തിൽ നിനക്കിത് സാധിക്കില്ല എന്ന് പറഞ്ഞതൊക്കെയും ലോകത്തിനു മുമ്പിൽ നേടിയെടുത്തു കാണിച്ചു കൊടുത്ത വ്യക്തിയാണ് ഷിഹാബ്.
കൈകളും കാലുകളും ഇല്ലാതെയാണ് ജനിച്ചത് എങ്കിലും നല്ലൊരു നർത്തകൻ, പ്രാസംഗികൻ, മോട്ടിവേഷൻ സ്പീക്കർ, മജീഷ്യൻ, ഗായകൻ, ഇൻഫ്ലുവൻസർ ഇങ്ങനെ ഷിഹാബിന്റെ പേരിനൊപ്പം ചേർക്കാവുന്ന വിശേഷണങ്ങൾ നിരവധിയാണ്. സൂര്യ ടിവിയിൽ സംരക്ഷണം ചെയ്ത ഉഗ്രം എന്ന പരിപാടിയിലാണ് ഷാഹിന ആദ്യമായി ശിഹാബിനെ കാണുന്നത്.
ഷിഹാബ് മലപ്പുറം സ്വദേശിയും ഷാഹിന കോട്ടയക്കാരിയുമാണ്. പരിപാടിയിലെ ഷിഹാബിന്റെ നൃത്തം കണ്ട് ആദ്യ കാഴ്ചയിൽ തന്നെ ഷിഹാബിന്റെ വലിയ ഫാൻ ആയിരുന്നു ഷാഹിന. അങ്ങനെ സോഷ്യൽ മീഡിയയിൽ ഷിഹാബിന്റെ പ്രൊഫൈൽ കണ്ടുപിടിച്ച് മെസ്സേജ് അയച്ചു.ആദ്യം ഒന്നും ഷിഹാബ് മറുപടി നൽകിയിരുന്നിലെങ്കിലും പിന്നീട് സ്ഥിരമായി മെസ്സേജ് അയക്കാൻ തുടങ്ങിയതോടെ ഷിഹാബ് മെസ്സേജിന്
മറുപടികൾ നൽകി തുടങ്ങി. അങ്ങനെ ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി മാറി. മുന്നിൽ ഒരായിരം എതിർപ്പുകൾ ഉണ്ടായിരുന്നിട്ടും ഷാഹിന ഷിഹാബിനൊപ്പം ജീവിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിന്നു . ഷിഹാബിനെയാണ് വിവാഹം കഴിക്കാൻ പോകുന്നത് എന്ന് അറിഞ്ഞപ്പോൾ നെറ്റിചുളിച്ചവർ ഒരുപക്ഷേ ഇന്ന് ഇവരുടെ ജീവിതം കാണുമ്പോൾ അസൂയപ്പെടുന്നുണ്ടാകും.