Shyam Jacob Post A Note For Santhwanam Gopika Anil Viral : മലയാളി ടെലിവിഷൻ പ്രേമികളുടെ പ്രിയതാരമാണ് ഇന്ന് ഗോപിക അനിൽ. മലയാളത്തിൽ ഏഷ്യാനെറ്റിലൂടെ സംപ്രേക്ഷണം ചെയ്ത സാന്ത്വനം എന്ന ഒറ്റ പരമ്പരയിലൂടെയാണ് ഗോപിക മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ചത്. ഈ പരമ്പരയിലെ അഞ്ജലി എന്ന കഥാപാത്രത്തെയാണ് താരം പ്രേക്ഷകർക്കായി അവതരിപ്പിച്ചത്.ശിവാഞ്ജലി ജോഡി ആയിരുന്നു പരമ്പരയിലെ ഹൈലൈറ്റ്.
ബാലതാരമായി ചില സിനിമകളിലും താരം അഭിനയിച്ചിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഗോപികയുടെ വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നത്. ടെലിവിഷൻ അവതാരകനായ ഗോവിന്ദ് പത്മസൂയയാണ് താരത്തെ വിവാഹം ചെയ്തത്. ഇവരുടെയും ഒരു പ്രണയ വിവാഹമായിരുന്നില്ല. വീട്ടുകാർ പറഞ്ഞു സംസാരിച്ച് നടത്തിയ വിവാഹമായിരുന്നു. വിവാഹം തീരുമാനിച്ച നാൾ മുതലുള്ള എല്ലാ വിശേഷങ്ങളും ഇരുവരും പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു.
വിവാഹത്തിനായുള്ള പർച്ചേസ് മുതൽ വിവാഹ റിസപ്ഷൻ വരെ ആരാധകർക്കിടയിൽ ഇരുവരും നിറഞ്ഞു നിന്നു. യാതൊരുവിധ താരജാഡകളും ഇല്ലാത്ത ഒരു വ്യക്തി എന്ന നിലയിലും ഗോപികയെ പ്രേക്ഷകർക്ക് ഇഷ്ടമാണ്. ഇപ്പോഴിതാ ഗോപികയെക്കുറിച്ച് മറ്റൊരാൾ പങ്കിട്ട ചില വാക്കുകളും
അതൊക്കെ ഒപ്പം പങ്കുവെച്ച ഒരു വീഡിയോയുമാണ് വൈറലാകുന്നത്. ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് ഗോപികയുടെ സഹോദരനായ ശ്യാം ആണ്. ശ്യാമും സിനിമ മേഖലയിൽ സജീവമായ വ്യക്തിയാണ്. ഗോപികയോടൊപ്പം ഉള്ള ഏറ്റവും മനോഹരമായ ചില നിമിഷങ്ങളാണ് ശ്യാം പങ്കുവെച്ച വീഡിയോയിൽ ഉള്ളത്. Dear gopu,This is a small token of love.
എന്ന് തുടങ്ങുന്ന വാക്കുകളിലാണ് വീഡിയോയ്ക്ക് താഴെ അടിക്കുറിപ്പായി താരം ചേർത്ത് എഴുതിയിരിക്കുന്നത്.നീ എവിടെയായാലും എങ്ങനെയായാലും സുഖത്തോടെയും സന്തോഷത്തോടെയും ഇരിക്കണമെന്നും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന ആശംസയും ശ്യാം നേർന്നിട്ടുണ്ട്.കൂടാതെ ജി പിയോട് ഗോപിക നിനക്ക് ലഭിച്ച ഒരു അമൂല്യ സ്വത്താണെന്നും അവളെ നന്നായി നോക്കണമെന്നും അത് നീ ചെയ്യുമെന്നും തനിക്ക് അറിയാം എന്നും ശ്യാം കുറിച്ചിരിക്കുന്നു.”ഗോപിക ഈ വീഡിയോയ്ക്ക് താഴെ കമന്റ് ആയി കൊടുത്തിരിക്കുന്നത് ‘Chetta please I already mis you” എന്നാണ്.