Siddharth Aditi Rao Hydari Wedding News Viral : മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് അതിഥി റാവു.ആ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ താരം മലയാളികളുടെ സ്വീകരണ മുറിയിലേക്ക് കടക്കുകയും ചെയ്തു. മലയാളത്തിലെ ആദ്യചിത്രം മമ്മൂട്ടിക്കൊപ്പം പ്രജയിൽ ആയിരുന്നു എങ്കിലും അതിഥിയുടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം സൂഫിയും സുജാതയിലെ സുജാതയുടെ തന്നെയായിരുന്നു.
ബോളിവുഡ് താരങ്ങളിൽ മുൻനിരയിൽ തിളങ്ങുന്ന അതിഥി റാവു തെന്നിന്ത്യൻ താരം സിദ്ധാർത്ഥും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാൽ ഇരുവരും വിവാഹിതരായി എന്നത് അടക്കമുള്ള വാർത്തകൾ കഴിഞ്ഞ കുറച്ചു നാളുകളായി പുറത്തുവന്നിരുന്നു.ഇരുവരും രഹസ്യമായി വിവാഹം കഴിച്ചു എന്ന് പ്രചരിപ്പിക്കുന്ന തരത്തിലുള്ള നിരവധി ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇതിനോടകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
എന്നാൽ ഇതിന് വ്യക്തത വരുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സിദ്ധാർത്ഥും അതിഥിയും. മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലെന്നും ഒരു ചടങ്ങ് നടന്നു എന്നത് സത്യമാണെന്നും എന്നാൽ അത് വിവാഹത്തിന്റേതല്ല വിവാഹ നിശ്ചയത്തിന്റേതായിരുന്നു എന്നാണ് ഇരു താരങ്ങളും പറഞ്ഞിരിക്കുന്നത്.തുടർന്ന് അതിഥി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ അവൻ യെസ് പറഞ്ഞു എന്നും എൻഗേജ്ഡ് എന്നുമുള്ള അടിക്കുറിപ്പോടെ സിദ്ധാർത്ഥിന് ഒപ്പം ഇരിക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
ഇതോടുകൂടി കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വന്നിരിക്കുകയാണ്. മഹാസമുദ്രം എന്ന തെലുങ്ക് ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കവെയാണ് സിദ്ധാർത്ഥും അതിഥിയും തമ്മിൽ പ്രണയത്തിലായത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തെലുങ്കാനയിലെ ഒരു ക്ഷേത്രത്തിൽ വെച്ചാണ് അതിഥിയും സിദ്ധാർത്ഥും വിവാഹിതരായത് എന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് അതിഥി സോഷ്യൽ മീഡിയ പോസ്റ്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഈ പോസ്റ്റിന് താഴെ നിരവധി താരങ്ങൾ ഇരുവർക്കും ആശംസകൾ അറിയിച്ചും രംഗത്തെത്തിയിട്ടുണ്ട്. അതിഥിയെ പോലെ നിരവധി മലയാള ചിത്രങ്ങളിൽ സിദ്ധാർത്ഥും വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.