ഗ്യാസ് ലാഭിക്കാൻ സ്പൂൺ കൊണ്ട് ഇങ്ങനെയൊരു സൂത്രമോ! അടുക്കളയിൽ എല്ലാവർക്കും ഉപകാരപ്പെടുന്ന ഈ വിദ്യ എന്താണെന്ന് കണ്ടുനോക്കൂ! | Simple Ways To Save Cooking Gas

Simple Ways To Save Cooking Gas : ജാമും തേനും ഒക്കെ സ്പൂൺ ഉപയോഗിച്ചാണ് അതിന്റെ ടിന്നിൽ നിന്നും നമ്മൾ എടുക്കാറുള്ളത്. പലപ്പോഴും ജാം പോലുള്ള ഭക്ഷണ പദാർത്ഥങ്ങൾ സ്പൂണിൽ എടുത്ത് ബ്രെഡിലോ മറ്റോ പുരട്ടുമ്പോൾ അതിന്റെ കുറച്ചു ഭാഗം സ്പൂണിൽ തന്നെ തങ്ങി നിൽക്കാറുണ്ട്. ജാമും തേനും ഇനി പാഴായി പോകില്ല ഈയൊരു ടിപ്പറിഞ്ഞാൽ മതി. ഈ ഒരു പ്രശ്നം പരിഹരിക്കാനായി സ്പൂണിന്റെ പിൻവശം ഉപയോഗിച്ച് ഇതെടുക്കുന്നത് സഹായിക്കും. ഒട്ടും പാഴായി പോകാനുള്ള സാധ്യത ഇവിടെയില്ല.

തേൻ പോലുള്ളവയാണ് സ്പൂൺ ഉപയോഗിച്ച് എടുക്കുന്നതെങ്കിൽ സ്പൂൺ ഉപയോഗത്തിന് മുമ്പായി അല്പം ചൂടാക്കുകയോ, അതിലേക്ക് കുറച്ച് എണ്ണ പുരട്ടിക്കൊടുക്കുകയോ, അല്ലെങ്കിൽ ചൂടുവെള്ളത്തിലിത് മുക്കിയെടുക്കുന്നതോ എളുപ്പത്തിൽ സ്പൂണിൽ നിന്ന് തേൻ ഇളകി വരാൻ സഹായിക്കും. മുട്ടയോ ഉരുളക്കിഴങ്ങോ വേവിച്ചു കഴിഞ്ഞാൽ പാത്രത്തിൽ നിന്ന് പെട്ടന്നത് മാറ്റേണ്ടി വരുമ്പോൾ കൈ പൊള്ളാറുണ്ട് അല്ലേ? എന്നാൽ ഇത്തരം സാഹചര്യത്തിൽ രണ്ട് സ്പൂൺ ഉപയോഗിച്ച് അതിന്റെ മുൻവശം ഒരു പോലെ പിടിച്ച് മുട്ട ഹോൾഡ് ചെയ്ത് പുറത്തേക്കെടുത്താൽ കൈ പൊള്ളുന്നത് ഒഴിവാക്കാം.

അതു പോലെ ഇഡ്ഡലി പാത്രം തുറക്കുമ്പോൾ അതിന്റെ തട്ട് എടുത്ത് മാറ്റുന്നതിനിടയിൽ ആവി കയറി കൈ പൊള്ളാറുണ്ട്. ആവി കയറി ഇനി കൈ പൊള്ളില്ല. ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ. ഈ അവസ്ഥ ഒഴിവാക്കാനായി വലിയ നീളമുള്ള കൈയ്യുള്ള സ്പൂണിന്റെ പുറകുവശം ഉപയോഗിച്ച് തട്ട് എടുത്താൽ മതി. മണിക്കൂറുകളോളം എഡിറ്റിംഗ് ടേബിളിലും വർക്കിലും ഒക്കെ ഇരുന്ന് കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ നമ്മൾ പലപ്പോഴും നേരിടുന്ന പ്രശ്നമാണ് അപ്പർ ബാക്ക് പൈൻ. ഈയൊരു പ്രശനത്തിന് ആശ്വാസം നൽകാൻ ഒരു സ്പൂൺ ഉപയോഗിച്ച് ആ ഭാഗത്തായി നന്നായി മസാജ് ചെയ്ത് കൊടുത്താൽ മതി. വേദനയ്ക്ക് ശമനം കിട്ടുന്നതാണ്.

അതുപോലെ ദീർഘ നേരം മൊബൈൽ സ്ക്രീനിലും കമ്പ്യുട്ടർ സ്ക്രീനിലും നോക്കിയിരുന്നതിന് ശേഷം നല്ല കണ്ണു വേദന നമുക്ക് അനുഭവപ്പെടാറുണ്ട്. ഈ അവസരത്തിൽ തണുത്ത വെള്ളം നനച്ച സ്പൂൺ അഞ്ചു, പത്ത് മിനിറ്റ് കണ്ണടച്ചു കൺപോളയിൽ പിടിച്ചിരിക്കുന്നത് നല്ല ആശ്വാസം നൽകും. ഗ്യാസ് അടുപ്പിൽ സ്‌പൂൺ ഇതുപോലെ ചെയ്തപ്പോൾ ഒരു മാസം കൊണ്ട് തീരുന്ന ഗ്യാസ് നാല് മാസം ആയാലും തീരില്ല. എങ്ങിനെയെല്ലാമാണ് ഇതെല്ലാം ചെയ്യേണ്ടത് എന്നും ബാക്കി ടിപ്പുകൾ വിശദമായി അറിയാനും വീഡിയോ മുഴുവനായും കണ്ടു നോക്കൂ. വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവ്. Credit : Simple tips easy life

kitchen tiptipstips & tricks
Comments (0)
Add Comment