Sithara Krishnakumar Birthday Celebration By Dr Sajish : മലയാളികളുടെ പ്രിയ ഗായികയാണ് സിത്താര കൃഷ്ണകുമാർ. ടെലിവിഷൻ ചാനലുകളിലെ റിയാലിറ്റി ഷോയിലൂടെയും, സംഗീത പരിപാടികളിലൂടെയുമാണ് താരം ചലചിത്രമേഖലയിലെ മികച്ച ഗായികയായി എത്തുന്നത്. ശയൻ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാഗാനരംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി ഗാനങ്ങൾ ആലപിച്ച താരത്തിന് രണ്ട് തവണ കേരള സർക്കാറിൻ്റെ മികച്ച ഗായികയ്ക്കുള്ള അവാർഡും ലഭിച്ചിരുന്നു.
മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, കന്നടയിലും താരം പാടുകയുണ്ടായി. പ്രേക്ഷകരുടെ പ്രിയങ്കരിയായ ഗായിക പങ്കുവയ്ക്കുന്ന വിശേഷങ്ങളൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഭർത്താവ് ഡോക്ടർ സജീഷിൻ്റെയും മകൾ സാവൻ ഋതുവിൻ്റെയും വിശേഷങ്ങളൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിനാൽ പ്രേക്ഷകർക്കും വളരെ പരിചിതമാണ് താരത്തിൻ്റെ കുടുംബത്തെയും.
ജൂലൈ ഒന്നിനായിരുന്നു സിത്താരയുടെ പിറന്നാൾ.അന്നേ ദിവസം സിനിമാ മേഖലയിലെ നിരവധി സുഹൃത്തുക്കളും പ്രേക്ഷകരും താരത്തിന് ആശംസകളുമായി എത്തിയിരുന്നു. ഗായകൻ വിധു പ്രതാപ് ഉറ്റ സുഹൃത്തിന് ആശംസകൾ അറിയിച്ചെത്തിയ പോസ്റ്റ് നിമിഷ നേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. അതിന് പിന്നാലെയാണ് സിത്താരയുടെ ഭർത്താവ് സജീഷ് പങ്കുവെച്ച വീഡിയോയും കുറിപ്പും വൈറലായി മാറുന്നത്. ”കാലമെത്ര വേഗത്തിലാണ് കുതിക്കുന്നത്? കണ്ണുചിമ്മിമിഴിക്കുമ്പോളേക്കും കാഴ്ചകൾ പ്രകാശവേഗതയിൽ മിന്നിമറയുന്നു. ഓർമ്മകൾക്ക് കനംവെക്കുന്നു. എല്ലാം പൊന്നുപോലെ കാത്തുവെക്കുന്നു. പുതിയവയ്ക്കായി കാത്തിരിക്കുന്നു.
വിലകൂടിയ സമ്മാനങ്ങൾക്കും, വാരിവലിച്ചെഴുതിയ ആശംസാ വാചകങ്ങൾക്കും കർശന വിലക്കുണ്ട്. ആകയാൽ പ്രാണപ്രിയേ, പിറന്നാൾ വാഴ്ത്തുകൾ എന്നുമാത്രം കുറിക്കുന്നു… പറയാനുള്ളതെല്ലാം നമുക്ക് പരസ്പരം മാത്രമായി പറയാം. ഒരിക്കലും ഒടുങ്ങാതെ പറഞ്ഞുകൊണ്ടിരിക്കാം. ഈ ദുനിയാവുള്ളിടത്തോളം! നമ്മളുള്ളിടത്തോളം കാലം.”സിത്താരയുടെയും മകളുടെയും കൂടെയുള്ള നിരവധി യാത്രകളുടെ ചിത്രങ്ങളാണ് വീഡിയോയിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് സജീഷിൻ്റെ പോസ്റ്റിന് താഴെ രസകരമായ കമൻ്റുകളുമായി വന്നിരിക്കുന്നത്. പ്രിയ ഗായികയ്ക്ക് ആശംസകൾ അറിയിച്ചും നിരവധിപേർ എത്തുകയും ചെയ്തു.