Sithara Krishnakumar Father Birthday Celebration Post : നിരവധി ആരാധകരുള്ള മലയാളികളുടെ പ്രിയ ഗായികയാണ് സിത്താര കൃഷ്ണകുമാർ. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോസും വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെതായി ശ്രദ്ധ നേടുന്നത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രമാണ്. സിത്താരയുടെ അച്ഛന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് താരം. അച്ഛനോടുള്ള സ്നേഹം എത്രത്തോളമുണ്ടെന്ന് ആരാധകർക്ക് ഈ പോസ്റ്റിലൂടെ മനസിലാകും.
പോസ്റ്റ് പങ്കുവെച്ച് താരം കുറിച്ചത് ഇങ്ങനെ ആണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിൽ ഉള്ളത്. പരിചയപെടുന്ന ഒരാൾക്ക് പോലും ഒരു കുഞ്ഞ് അഭിപ്രായവ്യത്യാസത്തിനു ഇടയില്ലാത്ത അവരുടെ മനസ്സറിഞ്ഞ സ്നേഹം എന്റെ അച്ഛന് കിട്ടുന്നത് കണ്ട് ഏറെ അഭിമാനവും ഒരു നുള്ള് അഹങ്കാരവും എനിക്ക് തോന്നിയിട്ടുണ്ട്. എനിക്ക് അച്ഛനോളം നല്ലതാവാൻ ഒരിക്കലും പറ്റില്ല എന്നറിയാം, എന്നാൽ അതിൽ ഒരു കുഞ്ഞളവ് നന്നായാൽ പോലും ഞാൻ രക്ഷപെട്ടു,
ഉമ്മ അച്ചകുട്ടാ, ഹാപ്പി ബർത്ത്ഡേ Nb: എന്തൊക്കെ ആണെങ്കിലും ഫസ്റ്റ് പ്രൈസ് ഇപ്പളും, ഈ വയസ്സാവാൻ തുടങ്ങിയ എന്നെ ഓടിച്ചിട്ട് അടിച്ച് പുറം പൊളിക്കാൻ മടിയില്ലാത്ത അമ്മക്കുതന്നെ, അതങ്ങനെ ആയിപോയി. എന്നാണ് സിത്താര തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. നിരവധി ആരാധകർ ആണ് സിത്താരയുടെ അച്ഛന് പിറന്നാൾ ആശംസകൾ നൽകി എത്തിയത്. ബീന ആന്റണി ഉൾപ്പടെയുള്ള താരങ്ങളും പിറന്നാൾ വിഷസ് നൽകിയിട്ടുണ്ട്.
സിത്തുകുട്ടിയുടെ അച്ഛന് പിറന്നാൾ ആശംസകൾ, ഇത്രയും അടിപൊളിയും സപ്പോർട്ടിങ്ങും ആയിട്ടുള്ള അച്ഛനെ കിട്ടാൻ ഭാഗ്യം ചെയ്യണം എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ. താരത്തെ പോലെ തന്നെ തന്റെ മകളും റിയാലിറ്റി ഷോകളിൽ അമ്മയോടൊപ്പം എത്തി ആരാധകരുടെ ഇഷ്ടം നേടിയിട്ടുണ്ട്. താരത്തിന്റെ ഇൻസ്റ്റഗ്രാമിൽ മകളോടൊപ്പം പങ്കുവെച്ച വിഡിയോസ് അടുത്തിടെ വൈറൽ ആയിരുന്നു.