Sivakarthikeyan Son Naming Ceremony Latest : ഇക്കഴിഞ്ഞ ജൂൺ 2നാണ് ശിവകാർത്തികേയനും ഭാര്യ ആരതിയ്ക്കും മൂന്നാമത്തെ കുഞ്ഞായി ഒരു മകൻ കൂടി ജനിച്ചത്. മകന്റെ പേരിടൽ ചടങ്ങിന്റെ മനോഹരവിഡിയോ താരം തന്നെ ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചതാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ‘ആരതി,ഓപ്പറേഷൻ തിയറ്ററിൽ നിന്റെ അരികിൽ ഞാൻ ഉണ്ടായിരുന്നു,നമ്മുടെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനായി നീ എന്തൊക്കെ സഹിച്ചുവെന്ന് ഞാൻ കണ്ടു. എനിക്കുവേണ്ടി, ഈ മനോഹരമായ ലോകം സൃഷ്ടിക്കുന്നതിനായി ഇത്രയും വേദന സഹിച്ചതിന് ഞാൻ എന്നേക്കും നിന്നോട് നന്ദിയുള്ളവനാണ്.ലവ് യു. ആരാധന,ഗുഗൻ, പവൻ’ എന്നാണ് വിഡിയോ പങ്കുവച്ച് ശിവകാർത്തികേയൻ ക്യാപ്ഷൻ ആയി കുറിച്ചിരിക്കുന്നത്.
പവൻ എന്നാണ് ശിവകാര്‍ത്തികേയൻ തന്റെ മകന് പേര് നല്‍കിയിരിക്കുന്നത്. മകളുടെ പേര് ആരാധ്യയെന്നും രണ്ടാമത്തെ മകന്റെ പേര് ഗഗൻ എന്നും ആണ്.പവൻ മൂന്നാമത്തെ ആൺകുട്ടിയാണ്.ബന്ധുക്കളും മറ്റു മിത്രാദികളും ഒരുമിക്കുന്ന ചടങ്ങിൽ, താരം ശിവകാർത്തികേയൻ വെള്ള മുണ്ടും ഷർട്ടും ആണ് ധരിച്ചത്. ഭാര്യ ആരതി ആകട്ടെ സിമ്പിൾ ആയിട്ടുള്ള ഒരു സാരിയും. പൂജയും മറ്റു കർമ്മങ്ങളും കഴിഞ്ഞ ശേഷം പരസ്പരം മാലയിടുകയും മറ്റ് ആചാരങ്ങൾ നടത്തുകയും ചെയ്തു.
ആരതിയാണ് നടൻ തമിഴകത്തിന്റെ പ്രിയപ്പെട്ട താരം ശിവകാര്‍ത്തികേയന്റെ ഭാര്യ. ശിവകാര്‍ത്തികേയൻ നായകനായി വേഷമിടുന്ന ഒരു ചിത്രം അമരൻ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് ഈ സന്തോഷം ഉള്ള വാർത്തയും എത്തിയത്. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ എത്തുന്നത് എന്നതും ആരാധകരെ ആവേശത്തിലാക്കുന്നതാണ്. ശിവകാര്‍ത്തികേയൻ നായകനായ ‘അമര’ന്റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നടന്റെ പുതിയ വേറിട്ട കഥാപാത്രമായതിനാല്‍ ചര്‍ച്ചയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
യുദ്ധത്തിന്റെ പശ്ചാത്തലം പ്രമേയമായി വരുന്ന ചിത്രത്തില്‍ താടിവെച്ച ഒരു ലുക്കിലാണ് ശിവകാര്‍ത്തികേയൻ പ്രേക്ഷകർക്ക് മുന്നിലെത്താൻ പോകുന്നത് എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. സായ് പല്ലവിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത് എന്നാണ് കിട്ടിയിട്ടുള്ള റിപ്പോര്‍ട്ട്. കാശ്‍മീരിലടക്കം ചിത്രീകരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ് നിർമ്മിക്കപ്പെടുന്നത്.