Sreejesh P R At Suresh Gopi Home With Family : ഒളിമ്പിക്സ് മെഡൽ ജേതാവ് ശ്രീജേഷിന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി നിറഞ്ഞു കൊണ്ടിരിക്കുന്നത്. കേരള സർക്കാർ സംഘടിപ്പിച്ച ഒളിമ്പിക്സ് മെഡൽ ജേതാവിനുള്ള സ്വീകരണ പരിപാടിക്ക് കുടുംബസമേതം സന്തോഷപൂർവ്വം തിരുവനന്തപുരത്തേക്ക് എത്തിയതായിരുന്നു ശ്രീജേഷ്. എന്നാൽ പരിപാടി മാറ്റിയത് ഇദ്ദേഹം അറിഞ്ഞത് വളരെ വൈകിയായിരുന്നു. തിങ്കളാഴ്ച നടത്താനിരുന്ന പരിപാടിക്ക് കുടുംബത്തോടൊപ്പം ഞായറാഴ്ച തന്നെ ശ്രീജേഷ് തിരുവനന്തപുരത്ത് എത്തിയിരുന്നു.
എന്നാൽ വളരെ അവിചാരിതമായി ശനിയാഴ്ച വൈകുന്നേരം പരിപാടി മാറ്റുകയായിരുന്നു തിരുവനന്തപുരത്തേക്ക് എത്തിയ ശേഷമാണ് ശ്രീജേഷ് ഇക്കാര്യം അറിഞ്ഞത്. അതുകൊണ്ടുതന്നെ തിരികെ നാട്ടിലേക്ക് പോകാൻ ആരംഭിച്ച ഇദ്ദേഹത്തെ തേടിയെത്തിയത് ഒരു അവിചാരിത സന്തോഷം തന്നെയായിരുന്നു. വളരെ യാദൃശ്ചികമായി എംപി സുരേഷ് ഗോപിക്കൊപ്പം ആദ്യത്തെ ഓണസദ്യ ഉണ്ണാൻ സാധിച്ചതിന്റെ സന്തോഷമാണ് ഇപ്പോൾ ശ്രീജേഷ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത് തിരുവനന്തപുരത്ത് സുരേഷ് ഗോപിയുടെ
വീട്ടിലെത്തിയ ശേഷമാണ് ശ്രീജേഷും കുടുംബവും ഈ വർഷത്തെ ആദ്യ ഓണസദ്യ അദ്ദേഹത്തോടൊപ്പം കഴിച്ചത്. തിരുവനന്തപുരത്തേക്കുള്ള യാത്ര വെറുതെയായില്ലെന്നും ഒരു ചെറുപുഞ്ചിരിയോടെയുള്ള ആദ്യത്തെ ഓണസദ്യ എന്ന അടിക്കുറിപ്പോടെയാണ് ശ്രീജേഷ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വളരെ വലിയ സ്വീകാര്യത തന്നെയാണ് ഈ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അടുത്തുതന്നെ സർക്കാരിന്റെ സ്വീകരണ പരിപാടിയിൽ താൻ പങ്കുചേരുമെന്ന വിവരവും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഒരുപാട് പ്രതീക്ഷകളുമായി തിരുവനന്തപുരത്തേക്ക് എത്തി എന്നാൽ തിരികെ വിഷമത്തോടെ മടങ്ങുവാൻ ഒരിക്കലും അനന്തപത്മനാഭൻ നിങ്ങളെ അനുവദിക്കില്ലെന്നും അതുകൊണ്ടാണ് ഒട്ടും നിനച്ചിരിക്കാതെ ഒരു മഹത് വ്യക്തിത്വത്തിന് ഒപ്പമുള്ള ഓണസദ്യ ഉണ്ണാൻ താങ്കൾക്കും കുടുംബത്തിനും അവസരം ലഭിച്ചത് എന്നും ഇദ്ദേഹത്തിന്റെ പോസ്റ്റിനു താഴെ കമന്റുകൾ ഉയരുന്നുണ്ട്. അതേപോലെതന്നെ അദ്ദേഹത്തിനെ സന്തോഷിപ്പിക്കുവാൻ സുരേഷ് ഗോപി സ്വീകരിച്ച നിലപാടിനെയും വാനോളം ആരാധകർ പുകഴ്ത്തുന്നു.