Suhana Basheer Birthday Celebration Video : സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താര കുടുംബമാണ് ബഷീർ ബഷിയുടേത്. ബഷീറും ഭാര്യമാരായ സുഹാനയും മഷുറയും യൂട്യൂബ് ചാനലിലൂടെ ആരാധകർ സുപരിചിതരാണ്. മോഡലായിരുന്ന ബഷീർ ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് പ്രേക്ഷകർക്ക് സുപരിചിതനായി മാറുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ ബഷീറും കുടുംബവും തങ്ങളുടെ കുടുംബ ജീവിതവും വീട്ടിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എപ്പോഴിതാ ബഷീർ പങ്കുവെച്ചിട്ടുള്ള ഏറ്റവും പുതിയ വിശേഷങ്ങളാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ് ബഷീറിന്റെ ആദ്യ സുഹാന. സുഹാനയുടെ പിറന്നാളിന് ആശംസകൾ അറിയിച്ചുകൊണ്ട് ബഷീർ പങ്കുവെച്ച് ഇൻസ്റ്റഗ്രാം കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ഹാപ്പി ബർത്ത് ഡേ സുഹാന എന്ന് തുടങ്ങുന്ന കുറിപ്പ് ഇതിനോടകം തന്നെ വൈറലായി മാറി കഴിഞ്ഞു. സുഹാനയ്ക്കും ഇളയ മകനും ഒപ്പമുള്ള ചിത്രത്തിനൊപ്പം ആണ് ബഷീർ കുറിപ്പ് പങ്കു വെച്ചിട്ടുള്ളത്. ഒരുപാട് പേരുടെ ഇഷ്ട താരങ്ങളാണ് ബഷീറും ഭാര്യമാരായ സുഹാനയും മഷൂറയും ബഷീറിന്റെ മൂന്ന് മക്കളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. യൂട്യൂബിലൂടെ മൂന്ന് പേരും തങ്ങളുടെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സാണ് ഇവർ മൂന്ന് പേർക്കും യൂട്യൂബിൽ ഉള്ളത്.
ബഷീറിന്റെ രണ്ടാം ഭാര്യയായ മഷൂറയാണ് സ്ഥിരം വീഡിയോകളുമായി യൂട്യൂബിലൂടെ പ്രേക്ഷകർക്കു മുന്നിലേക്ക് എത്താറുള്ളത്. അതുകൊണ്ട് തന്നെ പത്ത് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സാണ് ഇതിനോടകം തന്നെ മഷൂറയുടെ ചാനലിനുള്ളത്. സുഹാനയുടെ ചാനലിൽ കുക്കിങ്ങുമായി ബന്ധപ്പെട്ട വീഡിയോസുകളും ബഷീറിൻ്റെ ചാനലിൽ യാത്രകളും സ്പെഷ്യൽ ദിവസങ്ങളിലെ വിശേഷങ്ങളുമായി ബന്ധപ്പെട്ട വിശേഷങ്ങളുമാണ് പങ്കുവെയ്ക്കാറുള്ളത്. ഏകദേശം എട്ട് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സാണ് ഇരുവർക്കുമുള്ളത്.