Suhasini Haasan Celebrates 90 th Birthday Of Mother : തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ പ്രശസ്തയായ നടിയാണ് സുഹാസിനി. മെയ്ക്കപ്പ് ആർട്ടിസ്റ്റായി ചലചിത്ര മേഖലയിലേക്ക് തുടക്കംകുറിച്ച താരം,തമിഴ് ചിത്രമായ നെഞ്ചത്തെ കിള്ളാതെയിലൂടെയാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് തമിഴ് കൂടാതെ കന്നഡ, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിൽ നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.1983 കൂടെവിടെ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു മലയാള സിനിമയിലേക്കുള്ള താരത്തിൻ്റെ അരങ്ങേറ്റം.
മെയ്ക്കപ്പ് ആർട്ടിസ്റ്റ്, നടി എന്നതിലുപരി നല്ലൊരു ചായാഗ്രഹണ കൂടിയാണ് താരം. തമിഴകത്തെ മികച്ച സംവിധായകൻ ആയിരുന്നു മണിരത്നവുമായി 1988-ൽ ആയിരുന്നു താരം വിവാഹിതയായത്. മലയാളത്തിൽ അധികം ചിത്രങ്ങളിലൊന്നും അഭിനയിച്ചില്ലെങ്കിലും തെലുങ്കിലാണ് താരം ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചത്.നല്ലൊരു നടി എന്നതിനാൽ മികച്ച അവാർഡുകളും താരം കരസ്ഥമാക്കിയിരുന്നു.
ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഭർത്താവ് മണിരത്നവും ആയി ചേർന്ന് സംവിധാന മേഖലയിലാണ് താരം കൂടുതൽ തിളങ്ങി നിൽക്കുന്നത്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും താരം പങ്കുവെക്കുന്ന വിശേഷങ്ങളൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.ഇപ്പോൾ താരം പങ്കുവെച്ച വളരെ സന്തോഷകരമായ ഒരു പിറന്നാൾ ആഘോഷത്തിൻ്റെ ഫോട്ടോകളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.താരത്തിൻ്റെ അമ്മയും,തെന്നിന്ത്യയിലെ പ്രശസ്ത നടനും സംവിധായകനായ ചാരുഹാസൻ്റെ ഭാര്യയുമായ മന്നി എന്നു വിളിക്കുന്ന കോമളത്തിൻ്റെ തൊണ്ണൂറാം പിറന്നാൾ ആഘോഷത്തിൻ്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
സുഹാസിനിയും ഭർത്താവ് മണിരത്നവും ചാരുഹാസനും കോമളവും ചേർന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കമലഹാസൻ്റെ ഏട്ടത്തി അമ്മയായ കോമളത്തെ കുറിച്ച് പറയുമ്പോൾ, ഏട്ടത്തിയമ്മ അല്ല എനിക്ക് അമ്മയാണെന്നാണ് എപ്പോഴും പറഞ്ഞിരുന്നത്. നിരവധി പ്രേക്ഷരും സുഹൃത്തുക്കളുമാണ് അമ്മയ്ക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ചാരുഹാസൻ കഴിഞ്ഞ മാസം ആശുപത്രിയിലായപ്പോഴുള്ള ചിത്രവുമായി താരം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.