Sujatha Mohan At Radhika Thilak Daughter Devika Wedding : അന്തരിച്ച ഗായികയും മലയാളത്തിലെ പ്രിയ ഗായികയുമായിരുന്നു രാധികാ തിലക്. അർബുദത്തെ തുടർന്ന് 2015 സെപ്തംബർ 20 നായിരുന്നു ഗായിക മരണത്തിനിടയായത്. മലയാളത്തിലെ ഹിറ്റ് ഗാനങ്ങളായ മായാ മഞ്ചലിൽ, ദേവസംഗീതം നീയല്ലോ, മഞ്ഞക്കിളിയുടെ, കാനനക്കുയിലേ തുടങ്ങിയ ഗാനങ്ങൾ പാടിയ ഗായിക മലയാള സിനിമാലോകത്തെ മികച്ച ഗായികയായിരുന്നു. എന്നാൽ ചെറുപ്രായത്തിൽ തന്നെ താരം ഈ ലോകത്തോട് വിട പറഞ്ഞിരുന്നു.
രാധികയുടെ മരണശേഷം രാധികാ തിലകിൻ്റെ മകളായ ദേവിക സുരേഷും നല്ലൊരു ഗായികയാണ്. അമ്മയുടെ പാട്ടുകൾ കോർത്തിണക്കി കൊണ്ട് ദേവിക ഒരുക്കിയ മെലഡി ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ദേവികയുടെ ജീവിതത്തിലെ സന്തോഷകരമായ ഒരു വാർത്തയാണ് പുറത്തു വരുന്നത്. രാധിക തിലകിൻ്റെയും, സുരേഷിൻ്റെയും മകളായ ദേവിക സുരേഷ് വിവാഹിതയായി എന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. തിങ്കളാഴ്ച ബാംഗ്ലൂരിൽ വച്ചായിരുന്നു വിവാഹം.ബംഗ്ലൂരു സ്വദേശികളായ വത്സല – സുചിന്ദ്രൻ ദമ്പതികളുടെ മകനായ അരവിന്ദാണ് ദേവികയുടെ കഴുത്തിൽ താലി കെട്ടിയത്. ബാംഗ്ലൂരിൽ അഭിഭാഷകനായി ജോലി ചെയ്യുകയാണ് അരവിന്ദ്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. എന്നാൽ ഈ മാസം 25 ന് എറണാകുളത്തെ എളമക്കരയിലെ ഭാസ്കരീയം കൺവെൻഷൻ സെൻററിൽ വച്ച് വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ രാവിലെ 11.45 നും 12 നും ഇടയിൽ നടത്തുമെന്ന് ദേവികയുടെ പിതാവ് അറിയിച്ചിരുന്നു. കൂടാതെ ശേഷം സ്നേഹിതർക്കുള്ള വിരുന്നു സൽക്കാരവും ഒരുക്കുന്നുണ്ട്. ദേവികയുടെ വിവാഹത്തിന് മലയാളത്തിലെ സെലിബ്രെറ്റികളിൽ ഗായിക സുജാത മോഹനും കുടുംബവും എത്തുകയുണ്ടായാ. സുജാതയും രാധികാ തിലകമായുള്ള ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്.
സുജാതയുടെ വല്യമ്മയുടെ മകളായ രാധികയുടെ ഓർമ്മകൾ സുജാത പല വേദികളിലും പങ്കുവയ്ക്കാറുണ്ട്. രാധികയുടെ ഓർമ്മ ദിനത്തിൽ അനിയത്തിക്കുട്ടിയെ ഓർത്തു കൊണ്ട് പോസ്റ്റുകളും വേദനയോടെ താരം പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ ദേവികയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കുകയും, സുജാതയും, ശ്വേതയും ചേർന്ന് വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെർത്ഥനാ മംഗള ഗാനം ആലപിക്കുകയും ചെയ്തിരുന്നു. സുജാത മോഹൻ താരത്തിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. ദേവികയുടെ വിവാഹ ഫങ്ങ്ഷൻ്റെ നിരവധി ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.’രാധികയുടെ മകൾ ദേവികയുടെ കുറച്ച് വിവാഹ ഫങ്ങ്ഷൻ്റെ ചിത്രങ്ങൾ. ഇവർക്ക് ആശംസകളും, പ്രാർത്ഥനകളും അറിയിക്കുക.’ നിരവധി പേരാണ് പ്രിയ ഗായികയുടെ മകൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.