Suresh Gopi And Radika Suresh Gopi New Song Viral Video : മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് സുരേഷ് ഗോപി. നിരവധി മലയാള സിനിമകളിൽ മാസ് വേഷങ്ങൾ ചെയ്ത് മലയാളി മനസ്സുകൾ കീഴടക്കിയ വ്യക്തി. മാസ്സ് ഡയലോഗുകൾ തന്നെയാണ് ഇദ്ദേഹത്തെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കി തീർത്തത്. കമ്മീഷണർ എന്ന സിനിമയിലെ ഒരൊറ്റ പോലീസ് വേഷം ഇന്ന് മലയാളികൾ നെഞ്ചോട് ചേർക്കുന്നു. 2016 മുതൽ 2021 വരെ രാജ്യസഭാംഗം കൂടിയായിരുന്നു ഇദ്ദേഹം. 1965ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി മലയാള സിനിമയിലേക്ക് കടന്നു വരുന്നത്.സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആണ് ഇദ്ദേഹം.
തന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും ഇദ്ദേഹം ജനങ്ങൾക്ക് ചെയ്തു കൊടുക്കാറുണ്ട്. ഇപ്പോഴിതാ ഇദ്ദേഹത്തിന്റെ മറ്റൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇദ്ദേഹവും ഭാര്യ രാധികയും ചേർന്ന് ഈസ്റ്ററിന് ഒരു ഗാനം ആലപിക്കുന്നു. എങ്ങനെയുണ്ട് ഈസ്റ്റർ സോങ് എന്ന അടിക്കുറിപ്പോടെ ഗായകൻ വിജയ് വിജയ് മാധവാണ് ഈ പാട്ട് പങ്കുവെച്ചിരിക്കുന്നത്. ഐഡിയ സ്റ്റാർ സിംഗർ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് വിജയ് മാധവ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്.
വിജയ് മാധവും ഭാര്യ ദേവിക നമ്പ്യാരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇവരും നിരവധി ഗാനങ്ങൾ പാടി പ്രേക്ഷകരെ ആസ്വദിപ്പിക്കാറുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ മനോഹരം എന്ന രീതിയിലുള്ള കമന്റ് പങ്കുവെച്ചിരിക്കുന്നത്. രാധിക ചേച്ചി ഇത്രയും നന്നായി പാടും എന്ന് കരുതിയില്ല എന്നും പ്രേക്ഷകർ വരനെ ആവശ്യമുണ്ട് കാവൽ, പാപ്പൻ മേംഹവും മൂസ,
ഒറ്റക്കൊമ്പൻ, ഹൈവേ, എന്നിവയെല്ലാം ഈയടുത്ത് അദ്ദേഹം അഭിനയിച്ച ചിത്രങ്ങളാണ്. ഗരുഡനാണ് ഏറ്റവും അവസാനമായി തിയേറ്ററുകളിൽ റിലീസായ സുരേഷ് ഗോപി ചിത്രം. വൻ വിജയമായിരുന്നു ഈ ചിത്രം. ഇപ്പോൾ പങ്കുവയ്ക്കപ്പെടുന്ന സുരേഷ് ഗോപിയുടെ എല്ലാ വാർത്തകളും വളരെ പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്.