Suresh Gopi At Paramekkavu Bhagavathi Temple Viral : മലയാള സിനിമയിലെ സൂപ്പർ സ്റ്റാറാണ് സുരേഷ്ഗോപി.ബാലതാരമായി സിനിമയിലേക്ക് കാലെടുത്തു വച്ചെങ്കിലും, ‘പൂവിനു പുതിയ പൂന്തെന്നൽ’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെ യുവനായകനായി മാറിയത്. പിന്നീട് നിരവധി ചിത്രത്തിലൂടെ മലയാളികളുടെ മനം കവരുകയായിരുന്നു. എന്നാൽ ആക്ഷൻ സിനിമകളിൽ പ്രത്യേക അഭിനയമികവ് തെളിയിച്ച താരം കമ്മീഷ്ണർ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെ സൂപ്പർ സ്റ്റാറായി മാറിയത്.
നടൻ എന്നതിലുപരി നല്ലൊരു ഗായകനും കൂടിയാണ് താരം. മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച സുരേഷ് ഗോപി കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാഷ്ട്രീയ പ്രവർത്തങ്ങളിലും സജീവമാണ്. അഞ്ച് വർഷത്തോളം രാജ്യസഭാംഗമായിരുന്നു താരം. ആ കാലയളവിൽ സിനിമയിൽ നിന്ന് വിട്ടു നിന്ന താരം കാവൽ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും സിനിമയിൽ സജീവമായത്. ലോകസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്.
തിരഞ്ഞെടുപ്പിൽ തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് സുരേഷ് ഗോപിയാണ്. അദ്ദേഹം നാമനിർദ്ദേശ പത്രിക നൽകിയതു മുതൽ പ്രചാരണത്തിൻ്റെയും വേട്ടു തേടുന്നതിൻ്റെയും തിരക്കിലാണ്. ഏപ്രിൽ 26 ന് കേരളത്തിൽ ഇലക്ഷൻ നടക്കാൻ പോകുന്നത്. അതിനിടയിലാണ് തൃശൂർ പൂരം നടക്കുന്നതിന് മുന്നോടിയായി താരം പാറമേക്കാവിൽ എത്തിയ വാർത്ത വൈറലായിമാറുന്നത്.
പാറമേക്കാവിൽ ദേവിയ്ക്ക് കുട സമർപ്പിക്കാനാണ് സുരേഷ് ഗോപി എത്തിയിരിക്കുന്നത്. ശേഷം ചുവപ്പ് കളറിലുള്ള കുടയാണ് ക്ഷേത്രനടയിൽ സമർപ്പിച്ചത്. പിന്നീട് ക്ഷേത്രം പ്രദക്ഷിണം വച്ച ശേഷമാണ് താരം മടങ്ങിയത്. ഏപ്രിൽ 4 നാമനിർദേശ പത്രിക നൽകുന്നതിന് മുന്നോടിയായി താരം പാറമേക്കാവിൽ ഭഗവതിയെ ദർശനം നടത്തിയിരുന്നു.