Suresh Gopi At Thrissur Viral Video Malayalam : സോഷ്യൽ മീഡിയയും വാർത്താമാധ്യമങ്ങളും ഒന്നാകെ ഇലക്ഷൻ വാർത്തകൾക്ക് പിന്നാലെയാണ് പറയുന്നത്. പല രാഷ്ട്രീയ പാർട്ടികളും പ്രമുഖരായ സിനിമ സീരിയൽ നടന്മാരെയും രാഷ്ട്രീയത്തിലേക്ക് ഇറക്കി കഴിഞ്ഞു. കഴിഞ്ഞ കുറച്ചു നാളുകളായി അഭിനയത്തിൽ എന്നതുപോലെതന്നെ രാഷ്ട്രീയത്തിലും തന്റേതായ അഭിപ്രായപ്രകടനങ്ങളും സ്വാതന്ത്ര്യവും തുറന്നു പറഞ്ഞിട്ടുള്ള താരമാണ് നടൻ സുരേഷ് ഗോപി. വ്യക്തമായ രാഷ്ട്രീയ പശ്ചാത്തലവും രാഷ്ട്രീയ അഭിപ്രായങ്ങളും ആളുകൾക്ക് മുൻപിൽ തുറന്നു അവതരിപ്പിക്കുന്ന സുരേഷ് ഗോപി എല്ലാകാലത്തും മാധ്യമങ്ങളുടെ ശ്രദ്ധയും നേടിയെടുക്കുന്നതിൽ മുൻപന്തിയിൽ തന്നെയാണ്.
തന്റെയും തൻറെ കുടുംബത്തിലെയും ഓരോ വിശേഷങ്ങളും അണുവിട തെറ്റാതെ ആളുകളിലേക്ക് എത്തിക്കുന്ന സുരേഷ് ഗോപിയുടെ വാർത്തകൾ അറിയുവാൻ മലയാളികൾക്കും താൽപര്യവും പ്രിയവും ഏറെയാണ്. അതുകൊണ്ടുതന്നെ ഇത്തവണ രാഷ്ട്രീയ കളത്തിൽ അങ്കത്തിന് ചൂടു പകരുവാൻ സുരേഷ് ഗോപി കാണുമോ എന്ന് തന്നെയായിരുന്നു മലയാളികൾ ഉറ്റു നോക്കിയിരുന്നത്. രാഷ്ട്രീയ കളങ്ങളുടെ ചിത്രം വ്യക്തമായപ്പോൾ സുരേഷ് ഗോപി ഇത്തവണയും തൃശ്ശൂരിൽ നിന്ന് എംപി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
ഈ പശ്ചാത്തലത്തിൽ എല്ലാ മതവിഭാഗത്തെയും ഒരു കുടക്കീഴിൽ ഒന്നിച്ചുനിർത്താനാണ് താരം ശ്രമിക്കുന്നത്. മുൻപ് ലൂർദ് മാതാവിന് സ്വർണ്ണകിരീടം നൽകി അനുഗ്രഹം ഏറ്റുവാങ്ങിയ സുരേഷ് ഗോപി അതിനു പിന്നാലെ ഗുരുവായൂരിൽ ഉത്സവത്തിന് മുന്നോടിയായി എത്തിയും ആളുകളുടെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോൾ ധന്യന്തരിമൂർത്തിക്ക് വിളക്ക് തെളിയിച്ച് പ്രാർത്ഥിച്ച ശേഷം തന്റെ പ്രിയപ്പെട്ടവരോട് വോട്ട് അഭ്യർത്ഥിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോയാണ് മാധ്യമങ്ങളിൽ ഇടം നേടുന്നത്. ഇത്തവണ തന്നെ ജയിപ്പിച്ച് തൃശ്ശൂരിന്റെ എംപി ആക്കി വിടുകയാണെങ്കിൽ എല്ലാ വികസനങ്ങളിലും തൃശ്ശൂരും മുന്നിലായിരിക്കും എന്നും ആളുകൾ ആഗ്രഹിക്കുന്ന രീതിയിലുള്ള രാഷ്ട്രീയ പ്രവർത്തനം താൻ കാഴ്ചവയ്ക്കും എന്നുമാണ് സുരേഷ് ഗോപി ആളുകൾക്ക് നൽകുന്ന വാഗ്ദാനം.