Suresh Gopi Daughter Bhagya With Husband Sreyas Family Viral : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ നിറയെ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ വിശേഷങ്ങളായിരുന്നു. കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഒരു വിവാഹമായിട്ടാണ് സുരേഷ് ഗോപി തന്റെ മകളുടെ വിവാഹം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.ഗുരുവായൂർ വെച്ചായിരുന്നു വിവാഹം. ഒരു സിനിമാനടൻ എന്നതുപോലെ തന്നെ രാഷ്ട്രീയ മേഖലയിലും സജീവസാന്നിധ്യമാണ് സുരേഷ് ഗോപി.
താരത്തിന്റെ മൂത്തമകളാണ് ഭാഗ്യ. നാലു മക്കളാണ് ഇദ്ദേഹത്തിന് ഉള്ളത്. ശ്രേയസ്സാണ് ഭാഗ്യയുടെ വരൻ. മകൻ ഗോകുൽ സുരേഷിന്റെ അടുത്ത സുഹൃത്താണ് ശ്രേയസ്സ്. ഇപ്പോഴിതാ വിവാഹശേഷം ഭാഗ്യ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. വിവാഹശേഷം ഭർത്താവിന്റെയും കുടുംബത്തിന്റെയും ഒപ്പം താരമെടുത്ത ചില ചിത്രങ്ങളാണിത്.ഒരു കുടുംബിനിയായി മാറിയ ഭാഗ്യയെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.
മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്. ഭാഗ്യ പങ്കുവെച്ച ചിത്രത്തിൽ ശ്രേയസിനൊപ്പം ഉള്ള ഫോട്ടോയും, കുടുംബക്കാരോടൊപ്പം ഉള്ള ഫോട്ടോയും, ശ്രേയസിന്റെ അമ്മ ശ്രീദേവിക്ക് മുത്തം കൊടുക്കുന്ന ഫോട്ടോയും ഉൾപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, എന്ന് തുടങ്ങി നിരവധി താരങ്ങളാണ് ശ്രേയസ്സിന്റെയും ഭാഗ്യയുടെയും വിവാഹത്തിന് സാക്ഷ്യം വഹിച്ചത്.
തന്റെ വിവാഹം ഇത്രമാത്രം വലിയ രീതിയിൽ ആഘോഷിക്കും എന്ന് താൻ കരുതിയില്ല എന്നും വിവാഹം വിചാരിച്ചതിനേക്കാൾ വളരെ വലിയ രീതിയിൽ തന്നെയാണ് നടന്നത് എന്നും ഭാഗ്യ വിവാഹശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഗോകുൽ സുരേഷിനെ പോലെ തന്നെ ശ്രേയസ് ഭാഗ്യയുടെയും അടുത്ത സുഹൃത്തായിരുന്നു. ഇരുവരുടെയും ഈ പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്. വിവാഹശേഷം ഭർതൃ വീടുമായി താൻ വളരെയധികം ഇണങ്ങിക്കഴിഞ്ഞു എന്ന് തന്നെയാണ് താരപുത്രി പങ്കുവെച്ച ചിത്രങ്ങളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്.