Suresh Gopi Help Poor Girls Viral Video : മകളുടെ കല്യാണ തിരക്കിനിടയിലും സാമൂഹിക സേവനങ്ങളിൽ സജീവമായി തുടരുകയാണ് നടൻ സുരേഷ് ഗോപി. നിരവധി ജീവിതങ്ങളുടെ കണ്ണീരൊപ്പി സഹായവുമായി ഓരോതരുടെയും ഒപ്പം സുരേഷ് ഗോപിയുണ്ട്. മാതാപിതാക്കൾ നഷ്ടപ്പെട്ട സൂര്യയ്ക്കും, ആര്യക്കും ദുരിത ജീവിതത്തിലായ അംബികയ്ക്കും ആ കരുണ തേടിയെത്തി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുബത്തിലെ മൂന്ന് പെൺകുട്ടികൾക്കും പഠന ആവശ്യങ്ങളുമായി സുരേഷ് ഗോപിയുടെ കരുണയെത്തി.
സൂര്യ, ആര്യ എന്നീ പെൺകുട്ടികൾക്ക് ഇത് ആശ്വാസത്തിന്റെ ദിനങ്ങളാണ്. സൂര്യ, ആര്യ എന്നീ രണ്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ എടുത്ത വായ്പ നോക്കി പകച്ചു നിന്ന് പോകാൻ അല്ലാതെ വേറെയൊന്നും ചെയ്യാൻ കഴിയില്ല എന്നതാണ് സത്യം. ഏകദേശം രണ്ട് ലക്ഷത്തിലേറെ രൂപയുടെ ബാധ്യതയായി. ഇരുവരും എന്തു ചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോളായിരുന്നു സുരേഷ് ഗോപി സഹായവുമായി ഇരുവരുടെ അരികിലെത്തിയത്. വീട് പണിക്കായി എടുത്ത കടം വീട് പണി തീരുന്നതിനു മുമ്പേ പിതാവ് കാൻസർ ബാധ്യതനായി മരിച്ചു.
മൂന്ന് വര്ഷം മുമ്പ് ഹോട്ടൽ ജീവനക്കാരിയായ അമ്മയും മ,രി,ച്ചു. ഇതോടെയായിരുന്നു കടം ബാധ്യത കുട്ടികളുടെ ചുമലതയായി മാറിയത്. ബാങ്കിൽ നിന്ന് തുടർച്ചയായി നോട്ടീസ് വന്നതോടെ വീട്ടിൽ നിന്ന് പോകേണ്ടി വരുമോ എന്ന ആശങ്ക യിലായിരുന്നു ഇരുവരും.
പ്ലസ് ടു വിദ്യാർത്ഥിനിയായ ആര്യ കൃഷ്ണയും, സൂര്യ കൃഷ്ണയും സ്കൂളിൽ നിന്നും ലഭിച്ച സഹായത്തോടെയാണ് വീട് പണി പൂർത്തീകരിച്ചത്. ഈയൊരു സമയത്താണ് സഹായവുമായി സുരേഷ് ഗോപി ഇരുവരുടെയും അരികിൽ എത്തുന്നത്. എന്തായാലും കുട്ടികൾ ഇപ്പോൾ വലിയ സന്തോഷത്തിലാണ് എന്നതാണ് മറ്റൊരു സത്യം.