Suresh Gopi In Auto Rickshaw Latest Video Viral : മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സിനിമ താരമാണ് സുരേഷ് ഗോപി. ആക്ഷൻ സിനിമകളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച സുരേഷ് ഗോപി മലയാളികൾക്ക് ഒരു നടൻ മാത്രമല്ല സഹോദരൻ കൂടിയാണ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും സ്റ്റാർ ആണ് താരം. കഷ്ടപ്പെടുന്നവരെയും ദുഃഖം അനുഭവിക്കുന്നവരെയും കണ്ടാൽ മനസ്സലിയുകയും തന്നെ ക്കൊണ്ടാവുന്നത് പോലെ അവരെ സഹായിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനാണ് സുരേഷ് ഗോപി.
ഒരു സിനിമ താരം എന്നതിനപ്പുറം മലയാളികളുടെ മനസ്സിൽ ഇടം പിടിക്കാൻ കാരണമായതും അദ്ദേഹത്തിന്റെ ഈ സ്വഭാവ സവിശേഷതയാണ്. ഒരുപാട് പേർക്ക് അദ്ദേഹം ഒരു നടൻ മാത്രമല്ല സഹോദരൻ കൂടിയാണ്. നടനായി മാത്രമല്ല ഒരു ജനപ്രതിനിധി ആയും താരം ഇപ്പോൾ മലയാളികളുടെ ഇടയിൽ തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്.
രാജ്യ സഭയിലെ ഒരു എം പി യാണ് താരമിപ്പോൾ അടുത്ത മാസം ഇരുപ്പത്തിയാറാം തിയതി നടക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിന്റെ എൻ ഡി എ സ്ഥാനാർഥിയാണ് താരം. രാഷ്ട്രീയ പ്രവർത്തനങ്ങൾ തുടങ്ങിയത് മുതൽ സുരേഷ് ഗോപിയുടെ കർമ്മ മണ്ഡലം തൃശൂർ ആണ്. തൃശൂരിന് ഏറ്റവും അടുത്തറിയുന്ന ഒരു മനിഷ്യനെന്ന നിലയിൽ തൃശൂരുകാരുടെ ഹൃദയത്തിൽ ഇടം പിടിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപോഴിതാ തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയതോടെ മണ്ഡലത്തിൽ വളരെയധികം ആക്റ്റീവ് ആണ് താരം ഇപ്പോൾ.
പ്രചാരണങ്ങൾക്കിടയിൽ തന്നെ കാണാൻ വരുന്ന പാവങ്ങൾക്ക് നേരെ സഹായ ഹസ്തങ്ങൾ നീട്ടാനും താരം മടിക്കാറില്ല. ഇപോഴിതാ വ്യത്യസ്തമായി ഓട്ടോറിക്ഷയിൽ വോട്ട് ചോദിക്കാൻ എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ഓട്ടോയിൽ വോട്ടർമാരെ കാണാൻ എത്തിയ താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. സാധാരണക്കാരെപ്പോലെ ഓട്ടോയിൽ വന്നിറങ്ങുന്ന തങ്ങളുടെ പ്രിയ താരത്തിന്റെ കൗതുകത്തോടെയാണ് ജനങ്ങൾ കാണുന്നത്. രസകരമായ ഈ വീഡിയോ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.