Suresh Gopi Radhika 34th Wedding Anniversary Viral News : മലയാള സിനിമയുടെ സൂപ്പർ സ്റ്റാറാണ് സുരേഷ് ഗോപി. 1965 മുതൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരത്തെ കൂടുതൽ മലയാളികൾ ഇഷ്ടപ്പെട്ടു തുടങ്ങിയത് ആക്ഷൻ പടങ്ങളിലൂടെയാണ്. പോലീസ് വേഷങ്ങൾ താരത്തിൻ്റെ ഉജ്വല പ്രകടനമാണ്. താരത്തിൻ്റെ ആക്ഷൻ പടങ്ങൾ പ്രേക്ഷകരെ കൂടുതൽ ആകർഷിച്ചത്. എന്നാൽ മറ്റ് സിനിമകളിലും അദ്ദേഹം നല്ല അഭിനയം കാഴ്ചവച്ചതിൻ്റെ തെളിവാണ്. കളിയാട്ടത്തിലെ പെരുമലയൻ. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 300-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ളതാരം 5 വർഷക്കാലം രാജ്യസഭാംഗവുമായിരുന്നു.
നല്ലൊരു ഗായകൻ കൂടിയായ താരം അവതാരകനായും പ്രവർത്തിച്ചിരുന്നു, സുരേഷ്ഗോപിയെപ്പോലെ തന്നെ പ്രിയമാണ് പ്രേക്ഷകർക്ക് താരത്തിൻ്റെ കുടുംബത്തെയും. മലയാള സിനിമയിലെ മാതൃക ദമ്പതിളെന്നാണ് സുരേഷ് ഗോപിയെയും രാധികയെയും പറയാറുള്ളത്. കഴിഞ്ഞ മാസം ജനുവരി 17നായിരുന്നു താരത്തിൻ്റെ മകൾ ഭാഗ്യ സുരേഷിൻ്റെ വിവാഹം നടന്നത്.വിവാഹാഘോഷങ്ങൾ വളരെ ഗംഭീരമായി പൂർത്തിയാക്കിയ ശേഷം, ഇപ്പോൾ താരത്തിൻ്റെ വീട്ടിലേക്ക് മറ്റൊരു ആഘോഷം കൂടി നടക്കുകയാണ്.
താരത്തിൻ്റെ വിവാഹ വാർഷികമാണ് ഫെബ്രുവരി 8. 1990-ൽ ആയിരുന്നു വിവാഹം. ഭാഗ്യ, ഗോകുൽ, ഭാവ്നി, മാധവ് എന്നിവരാണ് മക്കൾ. മുപ്പത്തിനാലാം വിവാഹ വാർഷികം ആഘോഷിക്കുന്ന വേളയിലുള്ള പോസ്റ്റാണ് താരം താരത്തിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്. ‘എൻ്റെ അത്ഭുതകരമായ ഭാര്യയ്ക്കൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം ആഘോഷിക്കുന്നു.
വിവാഹ വാർഷിക ആശംസകളും സ്നേഹവും. ചിരിയുടെയും, പ്രണയത്തിൻ്റെയും, അനന്തമായ സാഹസികതയുടെയും ഒരു പാട് വർഷങ്ങൾ’. മനോഹരമായ ചിത്രവും താരം പങ്കുവച്ചിരുന്നു. ഭാര്യ രാധികയും ലൈവ് ഫ്രെയിംസ് പങ്കുവെച്ച ചിത്രമാണ് ഷെയർ ചെയ്തിരിക്കുന്നത്.നിരവധി ആരാധകരും, താരങ്ങളുടെ പോസ്റ്റിന് താഴെ രണ്ടു പേർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.