Swathi Kunjan Gifted Designed Shirt To Mammootty : ഫാഷൻ ഒരുപോലെ പിന്തുടരുന്ന ആളാണ് നടൻ മമ്മൂട്ടി. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോസും ആരാധകർ ഒരുപോലെ ഏറ്റെടുക്കാറുണ്ട്. പുതിയ വേഷങ്ങൾ ട്രൈ ചെയ്യുന്നതിനും മമ്മൂട്ടിക്ക് ഏറെ ഇഷ്ടമാണ്. കൂടാതെ താരത്തിന് നിരവധി പേർ ഗിഫ്റ്റുകളും നൽകുന്നത് നാം കണ്ടിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ മമ്മൂട്ടിക്കൊരു സമ്മാനം നൽകിയിരിക്കുകയാണ് നടൻ കുഞ്ചന്റെ മകൾ സ്വാതി കുഞ്ചൻ.
താരത്തിന്റെ വീട്ടിലെത്തി സ്വന്തം ബ്രാൻഡിന്റെ ഷർട്ട് സമ്മാനിച്ചിരിക്കുകയാണ് ഫാഷൻ ഡിസൈനർ കൂടിയായ സ്വാതി കുഞ്ചൻ. സ്വാതി മമ്മൂട്ടിക്ക് സമ്മാനിച്ചത് വൈറ്റ്മുസ്താഷ് എന്ന സ്വന്തം ബ്രാന്റിന്റെ ഷർട്ട് ആണ്. നിരവധി ആരാധകരാണ് ഇവർ പങ്കുവെച്ച ചിത്രത്തിന് കമന്റുകളുമായി എത്തിയത്. ഇപ്പോഴും കുഞ്ചന്റെ കുടുംബവുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന താരമാണ് മമ്മൂട്ടി.ഇക്കഴിഞ്ഞ ഏപ്രിലിൽ സ്വാതി കുഞ്ഞിന്റെ വിവാഹ ചടങ്ങിൽ കുടുംബസമേതം മമ്മൂട്ടി പങ്കെടുത്തത് സമൂഹമാധ്യമങ്ങളിൽ വാർത്തയായിരുന്നു.
എന്നാൽ ഇപ്പോൾ സ്വാതി മമ്മൂട്ടിയെ നേരിട്ട് കണ്ട് സമ്മാനം നൽകിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. തന്റെ ബ്രാൻഡിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആണ് ഈ വിശേഷം സ്വാതി ആരാധകരുമായി പങ്കുവെച്ചത്.ചുവന്ന ഷർട്ടിൽ പ്രത്യേകം ഡിസൈൻ ചെയ്താണ് സ്വാതി മമ്മൂട്ടിക്ക് സമ്മാനമായി എത്തിയത്.
ഒരു താരപുത്രി എന്നതിലുപരിയായി ഫാഷൻ ഡിസൈനിങ് മേഖലയിൽ തന്റേതായ മികവ് തെളിയിച്ച ആളാണ് സ്വാതി കുഞ്ചൻ. കൂടാതെ നിത അംബാനിയുടെ ഹർ സർക്കിൾ, ഫെമിന എന്നിവയിലും പ്രവർത്തിച്ച് പരിചയമുണ്ട് സ്വാതിക്ക്. ഫാഷൻ കമ്മ്യൂണിക്കേഷനിൽ സ്വാതി നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ പഠനം കഴിഞ്ഞ് അംബാനിയുടെ ഫെമിനയിൽ ഇന്ത്യൻ ഷിപ്പ് കൂടി ചെയ്തതാണ് താരം സ്വന്തം സംരംഭത്തിലേക്ക് ഇറങ്ങിയത്.