Tovino thomas With Pearle Maaney And Nitara Baby Viral Video : മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പേളി മാണി. താരത്തിന്റെ ഹ്യൂമർ സെൻസിനെയും ക്രീയേറ്റീവിറ്റിയെയും കടത്തി വെട്ടാൻ മറ്റൊരു അവതാരകയും മലയാളത്തിൽ ഇല്ല എന്ന് തന്നെ വേണം പറയാൻ. പേളിയുടെ ഐഡന്റിറ്റി തന്നെ താരത്തിന്റെ ചുരുണ്ട മുടി ആയിരുന്നു. ബുള്ളെറ്റ് ഓടിക്കുന്ന കേളി മുടിയുള്ള ഒരു ഫ്രീക്കത്തി ആയി മാത്രം പേളിയെ കണ്ടിട്ടുള്ള എല്ലാ മലയാളികളും വളരെ അത്ഭുതത്തോടെയാണ് രണ്ട് പെൺകുട്ടികളുടെ അമ്മയായ ഇപ്പോഴത്തെ പേളിയെ നോക്കി കാണുന്നത്.
ബിഗ്ബോസ്സിൽ വെച്ചാണ് പേളിയും ഭർത്താവ് ശ്രീനിഷും കണ്ട് മുട്ടിയത്. ബിഗ്ബോസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ പ്രണയം ആയി മലയാളികൾ കാണുന്ന പ്രണയം ഇവരുടേതാണ്. ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം സോഷ്യൽ മീഡിയ ഏറെ ആഘോഷമാക്കുകയും ചെയ്തിരുന്നു. കുഞ്ഞു ജനിച്ചതോടെയാണ് പേളി ടെലിവിഷനിൽ നിന്നും സിനിമയിൽ നിന്നും എല്ലാം മാറി നിന്നത്.
എന്നാൽ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ് താരം. യൂട്യൂബ് ചാനലുമായി സജീവമാണ് താരം ഇപ്പോൾ. ലൈഫ് സ്റ്റൈൽ വ്ലോഗ്ഗർ ആണ് പേളി. പേളിക്ക് എല്ലാ സപ്പോർട്ടുമായി ശ്രീനിഷും മകൾ നിലുവും എപ്പോഴും കൂടെയുണ്ട്. ഈയടുത്താണ് താരത്തിന് രണ്ടാമത് ഒരു കുഞ്ഞു കൂടി ജനിച്ചത് നിറ്റാര എന്നാണ് കുഞ്ഞിന്റെ പേര്. തന്റെ എല്ലാ വിശേഷങ്ങളും തന്റെ ആരാധകരുമായി പങ്ക് വെയ്ക്കാറുണ്ട് പേളി.
ഇപോഴിതാ പേളിയുടെ വീട്ടിൽ എത്തിയ ടോവിനോ തോമസ് പേളിയുടെ രണ്ടാമത്തെ കുട്ടിയെ എടുത്ത് താലോലിക്കുന്ന വീഡിയോ ആണ് വൈറൽ ആകുന്നത്. കരയാതിരിക്കാൻ എങ്ങനെ പിടിക്കണം എന്ന് പേളി ടോവിനോയെ പഠിപ്പിക്കുകയാണ് വിഡിയോയിൽ. പേളി മാണീസ് ഷോ എന്ന പേളിയുടെ നിർത്തി വെച്ചിരുന്ന ഷോ തുടങ്ങുകയാണ്. അതിൽ പങ്കെടുക്കാൻ ആണ് ടോവിനോ തോമസ് പേളിയുടെ വീട്ടിൽ എത്തിയത്.