Ullas Pandalam Wedding News : ഹിറ്റ് കോമഡികളിലൂടെ മലയാളി മനസ്സ് കീഴടക്കിയ വ്യക്തിയാണ് ഉല്ലാസ് പന്തളം. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെയാണ് ഉല്ലാസ് മലയാളി പ്രേക്ഷകർക്ക് സുപരിചിതനായി മാറിയത്. ഇദ്ദേഹം വളരെ നല്ല ഒരു മിമിക്രി ആർട്ടിസ്റ്റ് കൂടിയാണ്. കോമഡിയിൽ തന്റേതായ ഒരു ശൈലി ഉണ്ടാക്കിയെടുക്കാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കൗണ്ടറുകളിലൂടെയും വ്യത്യസ്തമായ ശരീരഭാഷകളിലൂടെയും ആണ് ഇദ്ദേഹം മലയാളി പ്രേക്ഷകരെ തന്നിലേക്ക് അടുപ്പിച്ചത്.
വിശുദ്ധ പുസ്തകം, കുട്ടനാടൻ മാർപാപ്പ, നാം, ചിന്ന ദാദ, എന്ന് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഇതിനോടകം തന്നെ വേഷമിട്ടു കഴിഞ്ഞു. ഇദ്ദേഹത്തിനെ സംബന്ധിക്കുന്ന വാർത്തകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രാധാന്യമാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഇദ്ദേഹത്തിനെ സംബന്ധിക്കുന്ന മറ്റൊരു വാർത്തയാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. 2022 ലാണ് ആദ്യ ഭാര്യ നിഷ മരിക്കുന്നത്. മരണശേഷം, ഇപ്പോഴിതാ ഉല്ലാസിന്റെ ജീവിതത്തിലേക്ക് മറ്റൊരു പെൺകുട്ടി ഭാര്യയായി കടന്നു വന്നിരിക്കുകയാണ്.
ദിവ്യ എന്നാണ് പെൺകുട്ടിയുടെ പേര്. അരീക്കോട് പഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ട് ആണ് ദിവ്യ. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് ഉണ്ടായിരുന്നത്. വളരെ ചെറിയ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ നടത്തിയത്. ഇരുവരുടെയും വിവാഹം നടന്നത് ക്ഷേത്രത്തിൽ വെച്ചാണ്.
ഇപ്പോൾ പങ്കുവയ്ക്കപ്പെട്ട ചിത്രത്തിനു താഴെയായി ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. വിവാഹത്തെ സംബന്ധിക്കുന്ന വാർത്തകൾക്ക് പോസിറ്റീവായും നെഗറ്റീവായും നിരവധി കമന്റുകൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.