Uppum Mulakum Lite Nandana Anilkumar Wedding News : യൂട്യൂബിലെ സൂപ്പർഹിറ്റ് ഫാമിലി വ്ലോഗേഴ്സ് ആണ് ഉപ്പും മുളകും ലൈറ്റ് ഫാമിലി. യൂട്യൂബിലൂടെ നിരവധി ഫാമിലികളാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയിട്ടുള്ളത്. പ്രത്യേകിച്ച് നാട്ടിലെ സാധാരണക്കാരുടെ ജീവിതം കാണാൻ ആണ് എല്ലാവർക്കും കൂടുതൽ ഇഷ്ടവും. അത്തരത്തിൽ ഒരുപാട് ആളുകൾ സ്നേഹിക്കുന്ന ഒരു കുടുംബമാണ് ഉപ്പും മുളകും ലൈറ്റ് എന്ന ഫാമിലി വ്ലോഗ്ഗ് ചെയ്യുന്ന കുടുംബം. അച്ഛനും അമ്മയും നാല് മക്കളും അടങ്ങുന്ന ഈ കുടുംബത്തെ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
രസകരമായ പ്രത്യേകതകൾ ഉള്ള ഒരു കുടുംബം കൂടിയാണ് ഇത്. മൂത്ത രണ്ട് പെൺകുട്ടികൾക്ക് പത്തൊൻപതും പതിനേഴു ആണ് പ്രായമെങ്കിൽ ഇളയ കുട്ടികൾ കെജി വിദ്യാർത്ഥികളാണ്. ഇവർ തമ്മിലുള്ള പ്രായ വ്യത്യാസം വളരെ കൗതുകത്തോടെയാണ് ആരാധകർ കാണുന്നത്. ഇപ്പോൾ ഇവരോടൊപ്പം പൊന്നുവിന്റെ ഭർത്താവ് ഷെബിനും ഉണ്ട്. പ്രണയത്തിലായിരുന്ന ഷെബിനും പൊന്നുവും ഒളിച്ചോടിപ്പോയാണ് വിവാഹം കഴിച്ചത്.
അന്ന് ഒരുപാട് വിഷമിച്ചെങ്കിലും ഇപ്പോൾ ആ ഒളിച്ചോട്ടത്തേക്കുറച്ചു പറഞ്ഞു ഞങ്ങൾ ഒരുപാട് ചിരിക്കും എന്ന് പൊന്നുവിന്റെ അമ്മ ഒരിക്കൽ പറഞ്ഞിരുന്നു. പുതിയൊരു സന്തോഷവർത്ത പ്രേക്ഷകരുമായി പങ്ക് വെയ്ക്കാനാണ് താരങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. രണ്ടാമത്തെ മകൾ കുഞ്ഞന്റെ വിവാഹം ഉറപ്പിച്ച വാർത്തയാണ് അവർ പ്രേക്ഷകരോട് പങ്ക് വെച്ചത്. നിലമ്പൂര്കാരനായ അർജുൻ ആണ് വരൻ. ഫാമിലി ആയി ഷാർജയിൽ സ്റ്റേ ചെയ്യുന്ന ഇവർ എല്ലാവരും ഉടനെ തന്നെ പെണ്ണ് കാണൽ ചടങ്ങിനായി എത്തും എന്നാണ് പറയുന്നത്.
വീഡിയോ കോളിലൂടെയാണ് ചെക്കനും പെണ്ണും തമ്മിൽ കണ്ടിട്ടുള്ളത്. തങ്ങൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ഫാമിലിയാണ് അർജുന്റെത് എന്നാണ് താരങ്ങൾ പറയുന്നത്. അച്ഛനും അമ്മയും അനിയത്തിയും ആടങ്ങുന്നതാണ് അർജുന്റെ കുടുംബം. മൂത്ത മകളുടെ വിവാഹം നിശ്ചയിച്ചപ്പോൾ ഒരുപാട് വിമർശനങ്ങൾ നേരിട്ടു എന്നും അത് കൊണ്ട് കുഞ്ഞന്റെ പൂർണ സമ്മതത്തോടെ തന്നെയാണ് ഈ വിവാഹം ഉറപ്പിച്ചതെന്നും അവർ തുറന്ന് പറഞ്ഞു.