Uppum Mulakum Rishi S Kumar Wedding : ഡി ഫോർ ഡാൻസിലൂടെ മലയാളി ടെലിവിഷനിലേക്ക് കാലെടുത്തു വച്ച ഋഷി എസ് കുമാർ ഉപ്പും മുളകും പരമ്പരയിൽ എത്തിയതോടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. ബാലുവിൻ്റെ നീലുവിൻ്റെയും അഞ്ച് മക്കളിൽ മൂത്തവനായ മുടിയൻവിഷ്ണു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയത്. ഉപ്പും മുളകിൽ സീസൺ 2 -ൽ വരെ ഉണ്ടായിരുന്ന താരം ഇപ്പോൾ സീസൺ 3 തുടങ്ങിയപ്പോൾ ഇല്ലെങ്കിലും പ്രേക്ഷകർ മുടിയൻ്റെ എപ്പിസോഡിനായി കാത്തിരിക്കുകയാണ്.
മലയാളം ബിഗ്ബോസ് സീസൺ 6 ലെ മത്സരാർത്ഥികൂടിയായിരുന്ന ഋഷി. ബിഗ് ബോസിലെ അവസാനത്തെ അഞ്ച് മത്സരാർത്ഥികളിലൊരാളായാണ് ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയത്. ബിഗ് ബോസിലൂടെയും പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റാൻ താരത്തിന് കഴിഞ്ഞിരുന്നു. ‘പൈപ്പിൻ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിലൂടെ മിനി സ്ക്രീനിലും താരം കാലെടുത്തു വച്ചിരുന്നു.
എന്നാൽ ഇപ്പോൾ താരത്തിൻ്റെ ജീവിതത്തിൻ്റെ ഒരു പ്രധാന വിശേഷമാണ് വൈറലായി മാറുന്നത്. ഋഷിയും നടിയും ഡോക്ടറുമായ ഐശ്വര്യ ഉണ്ണിയുമായുള്ള വിവാഹമാണ് ഇന്ന്. ആറു വർഷത്തെ പ്രണയത്തിന് ശേഷം ഇരുവരും സെപ്തംബർ 5ന് വിവാഹിതരായിരിക്കുകയാണ്. രാവിലെ മഹാദേവ ക്ഷേത്രത്തിൽ വച്ചായിരുന്നു ഋഷിയുടെയും ഐശ്വര്യയുടെയും വിവാഹം. ഉപ്പും മുളകും താരങ്ങളും, ബിഗ് ബോസ് താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ഋഷിയുടെയും ഐശ്ചര്യയുടെയുടെയും ഹൽദി ചടങ്ങുകൾ നടന്നത്. അതിൻ്റെ വീഡിയോകൾ നിമിഷ നേരം കൊണ്ട് വൈറലായി മാറിയിരുന്നു. ഋഷി താരത്തിൻ്റെ യുട്യൂബ് ചാനലിലൂടെയാണ് താരത്തിൻ്റെ പ്രൊപ്പോസൽവീഡിയോ പങ്കുവെച്ചത്. ‘ട്രഷർ ഹണ്ട് ‘വഴി സർപ്രൈസായിട്ടായിരുന്നു താരത്തിൻ്റെ പ്രൊപ്പോസൽ. താരത്തിൻ്റെ വിവാഹ വീഡിയോയ്ക്ക് നിരവധി പേരാണ് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.