Veena Nair Makeover As Sreevidya Video Viral : മൗനം പോലും പാടും കാലം നിന്ന് തെങ്ങും.. ഒരുപക്ഷെ ഈ പാട്ട് കാണുമ്പോൾ എല്ലാം നമ്മെ വിട്ട് പിരിഞ്ഞ ശ്രീവിദ്യ എന്ന അതിസുന്ദരിയായ നായികയെ ഓർത്തു എല്ലാ മലയാളികളുടെയും മനസ്സൊന്നു പിടയും. കാലമെത്ര കഴിഞ്ഞാലും മറക്കാൻ കഴിയാത്തതാണ് ആ മുഖശ്രീയും ശ്രീവിദ്യ എന്ന നടിയുടെ ശാന്തവും മനോഹരവും ആയ അഭിനയവും എല്ലാം. ഫാസിൽ സംവിധാനം ചെയ്ത് 1991ൽ പുറത്തിറങ്ങിയ ചിത്രം ആണ് എന്റെ സൂര്യ പുത്രിയ്ക്ക്.
ചിത്രത്തിൽ മെയിൻ ക്യാരക്റ്റർ ആയി എത്തിയത് ശ്രീവിദ്യ ആയിരിന്നു. ചിത്രത്തിൽ ബിജു തിരുമല എഴുതി യേശുദാസും ചിത്രയും പി സുശീലയും ചേർന്ന് ആലപിച്ച ഗാനമാണ് ആലാപനം തേടും തായ്മനം എന്ന ഗാനം. സിനിമയും അതിലെ ഗാനങ്ങളും എല്ലാം വലിയ ഹിറ്റും ആയിരുന്നു.
അമ്മയുടെയും മകളുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം കാലമിത്ര കഴിഞ്ഞിട്ടും റിപീറ്റഡ് വാല്യൂ ഉള്ള ഒരു ചിത്രമാണ് അതിലെ ഗാനങ്ങളും അങ്ങനെ തന്നെ. ശ്രീവിദ്യയുടെ മക്കളായി ചിത്രത്തിൽ അഭിനയിക്കുന്നത് അമലയാണ്. ഇരുവരും ഒന്നിച്ചു അഭിനയിക്കുന്ന ആലാപനം എന്ന പാട്ട് സീൻ റെക്രീയേറ്റ് ചെയ്തിരിക്കുകയാണ് നടിയായ വീണ നായർ. ശ്രീവിദ്യയെപ്പോലെ മെയ്ക്കോവർ ചെയ്ത താരം ആ പാട്ട് സീൻ മനോഹരമായി അഭിനയിക്കുന്നുണ്ട്. എവിടെയൊക്കെയോ ശ്രീവിധ്യയെപ്പോലെ തന്നെ തോന്നിപ്പോകും വീഡിയോ കണ്ടാൽ.
മഞ്ഞ സാരിയും താരത്തിന്റെ നെറ്റിയിൽ എപ്പോഴും കാണറുള്ള വലിയ ചുവപ്പ് പൊട്ടും എല്ലാം അത് പോലെ തന്നെയാണ് പകർത്തിയത്. എബി ഫൈൻ ഷൂട്ട്ടേഴ്സ് എന്ന ഫോട്ടോഗ്രഫി പേജ് ആണ് ഈ വർക്ക് ചെയ്തത്. ശ്രീവിദ്യാമ്മയുടെ മുഖശ്രീ പോലെ തന്നെ തോന്നുന്നു എന്നാണ് വീഡിയോ കണ്ട ആരാധകർ പറയുന്നത്. വീഡിയോയുടെ ക്ലാരിറ്റിയും ഫ്രെയിമും എല്ലാം എടുത്ത് പറയേണ്ടതാണ്. ശ്രീവിദ്യയ്ക്ക് ഒരു ട്രിബ്യുട്ട് കൊടുക്കുന്നത് പോലെയാണ് ഈ വീഡിയോ കാണുമ്പോൾ തോന്നുന്നത്.